ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ജൂനിയർ എൻജിനീയേഴ്സ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 25 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല.
അപേക്ഷ ഫീസ് 100 രൂപ. വനിതകൾ, എസ്സി/എസ്ടി, അംഗപരിമിതർ, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല. രണ്ടു ഘട്ടങ്ങളിലായിരിക്കും പരീക്ഷ. ആദ്യഘട്ടം കംപ്യൂട്ടർ അധിഷ്ഠിതവും രണ്ടാം ഘട്ടം വിവരണാത്മകമാണ്. പേപ്പർ ഒന്നിന്റെ പരീക്ഷ സെപ്റ്റംബർ 23 മുതൽ 27 വരെയും പേപ്പർ രണ്ടിന്റേത് ഡിസംബർ 29 നും നടക്കും.
കേരളത്തിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.