സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (സായ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 341 ഒഴിവുകളാണുളളത്. മൊത്തം ഒഴിവുകളിൽ 36 എണ്ണം നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലും 35 എണ്ണം ലാബ് ടെക്നീഷ്യൻ തസ്തികയിലുമാണ്.

ആന്ത്രോപൊമെട്രിസ്റ്റ് (ഗ്രേഡ് I, II), എക്സർസൈസ് സൈക്കോളജിസ്റ്റ് (ഗ്രേഡ്-III), എക്സർസൈസ് സൈക്കോളജിസ്റ്റ് (ഗ്രേഡ് I, II), സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് എക്സർപെർട്ട് (ലീഡ്), സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് എക്സർപെർട്ട് (ഗ്രേഡ് II), ബയോമെക്കനിസ്റ്റ് (ലീഡ്), ബയോ മെക്കനിസ്റ്റ് (ഗ്രേഡ് II), സൈക്കോളജിസ്റ്റ് (ഗ്രേഡ്-III), സൈക്കോളജിസ്റ്റ് (ഗ്രേഡ് I, II), ബയോകെമിസ്റ്റ് (ഗ്രേഡ് II), സ്പോർട്സ് മെഡിസിൻ ഡോക്ടർ (ലീഡ്), സ്പോർട്സ് മെഡിസിൻ ഡോക്ടർ (ഗ്രേഡ് II), ഫിസിയോ തെറാപിസ്റ്റ് (ഗ്രേഡ് I, II), മേസിയർ/മേസിയസ് (ഗ്രേഡ് II), ഫാർമസിസ്റ്റ് (ഗ്രേഡ് I), നഴ്സിങ് അസിസ്റ്റന്റ് (ഗ്രേഡ് I), ലാബ് ടെക്നീഷ്യൻ-മെഡിക്കൽ ലാബ് (ഗ്രേഡ് I), ലാബ് ടെക്നീഷ്യൻ- നോൺ മെഡിക്കൽ ലാബ്സ് (ഗ്രേഡ് II) എന്നീ തസ്തികയിലാണ് ഒഴിവുകൾ.

Read Also: വിവിധ തസ്തികകളിൽ യുപിഎസ്‌സി വിജ്ഞാപനം

തിരുവനന്തപുരം, ബെംഗളൂരു, ഔറംഗാബാദ്, ഭോപാൽ,ഗാന്ധിനഗർ, ഗുവാഹത്തി, ഇംഫാൽ, ലക്‌നൗ, കൊൽക്കത്ത, റോഹ്തക്, സോനീപത്, പട്യാല തുടങ്ങിയ കേന്ദ്രങ്ങളിലാണ് അവസരം. തിരുവനന്തപുരത്ത് ആകെ 27 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾക്ക് www.sportsauthorityofindia.nic.in കാണുക. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി 15.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook