സതേൺ റെയിൽവേയുടെ വിവിധ യൂണിറ്റുകളിൽ അപ്രന്റിസ് അവസരം. വിവിധ ഡിവിഷനുകളിലായി 3,529 ഒഴിവുകളുണ്ട്. കേരളത്തിൽ 1,365 ഒഴിവുണ്ട്. കേരളത്തിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഐടിഐ, എംഎൽടി വിഭാഗങ്ങളിലാണ് അവസരം.
തിരുവനന്തപുരം ഡിവിഷനിൽ വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്-190), ഇലക്ട്രീഷ്യൻ-140, ഫിറ്റർ-125, കാർപെന്റർ-73, ഇലക്ട്രോണിക്സ് മെക്കാനിക്സ്-46, പ്ലംബർ-40, പെയിന്റർ (ജനറൽ)-36, ഡിസൽ (മെക്കാനിക്) 28, ഡ്രോട്സ്മാാൻ (സിവിൽ)-5 എന്നിങ്ങനെയാണ് ഒഴിവുകൾ. പാലക്കാട് ഡിവിഷനിൽ എക്സ് ഐടിഐ വിഭാഗത്തിൽ വിവിധ ട്രേഡുകളിലായി 66 ഒഴിവുകളുണ്ട്.
Read Also: ഡൽഹി കോളേജുകളിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവുകൾ
50 ശതമാനം മാർക്കോടെ 10+2 സമ്പ്രദയത്തിൽ പത്താം ക്ലാസ് വിജയം. അനുബന്ധ ട്രേഡിൽ എൻസിവിടി/എസ്‌സിവിടി അംഗീകാരമുളള ഐടിഐ. എംഎൽടി വിഭാഗത്തിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് സയൻസ് സ്ട്രീമിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടുവാണ് യോഗ്യത. ഡിപ്ലോമ, ബിരുദം, അപ്രന്റിസ്ഷിപ്പ് കോഴ്സ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ ഫീസ് 100 രൂപ. വനിതകൾക്കും, എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്കും ഫീസില്ല. ഓൺലൈനായാണ് അപേക്ഷിക്കേണ്ട്. അവസാന തീയതി ഡിസംബർ 31. വിശദ വിവരങ്ങൾക്ക് http://www.sr.indianrailways.gov.in സന്ദർശിക്കുക.