തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് പ്രൊബേഷനറി മാനേജർ (സിഎ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 15 ഒഴിവുകളുണ്ട്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പ്രൊബേഷൻ കാലയളവുണ്ടായിരിക്കും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (എസിഎ) അംഗത്വമാണ് യോഗ്യത. 28 വയസിൽ കൂടരുത്. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷത്തെ പ്രായഇളവ് ലഭിക്കും. ശമ്പളം: 31,705-45,950 രൂപ.

Read Also: ഐഎസ്ആർഒയിൽ നിരവധി ഒഴിവുകൾ

അപേക്ഷ ഫീസ് 800 രൂപ. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 200 രൂപയാണ് ഫീസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23. കൂടുതൽ വിവരങ്ങൾക്ക് www.southindianbank.com വെബ്സൈറ്റ് കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook