കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലാ ബിരുദവും സർക്കിൾ ഇൻസ്പെക്ടർ റാങ്കിൽ താഴെയല്ലാതെ പൊലീസിലോ ക്യാപ്റ്റനിൽ കുറയാത്ത റാങ്കിൽ ആർമിയിലോ പാരാമിലിട്ടറിയിലോ പത്തു വർഷത്തെ പ്രവൃത്തി പരിചയവുമാണ് വേണ്ട യോഗ്യത. 65 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.

രജിസ്ട്രേഷൻ ഫീസ് ജനറൽ/ ഒ.ബി.സി 640 രൂപയും എസ്‌സി /എസ്‌ടി 120 രൂപയും ആണ്. അപേക്ഷാഫോമും വിശദവിവരങ്ങളും www.cusat.ac.inഎന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 25.

അപേക്ഷയുടെ പ്രിന്റ് ഔട്ടും പ്രായം, യോഗ്യത, സമുദായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഫീ റസീറ്റ് / എറണാകുളത്തു മാറാവുന്ന, രജിസ്ട്രാർ, കൊച്ചിൻ യൂണി വേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി എന്ന പേരിലെടുത്ത ഡിഡിയും “ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് സെക്യൂരിറ്റി ഓഫീസർ ഓൺ കോൺട്രാക്ട് ബെയ്സിസ്” എന്നു രേഖപ്പെടുത്തിയ കവറിൽ രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക് നോളജി, കൊച്ചി-682022 എന്ന വിലാസത്തിൽ മാർച്ച് 30നകം ലഭിക്കണം.

എൻജിനീയറിങ് വിഭാഗത്തില്‍ ഓവര്‍സിയറുടെ (ഇലക്ട്രിക്കല്‍) ഒഴിവിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്എസ്എല്‍സിയും ഇലക്ട്രീഷ്യന്‍/ലൈന്‍മാന്‍/വയര്‍മാന്‍ ഡിപ്ലോമ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 27825/ രൂപയാണ് ശമ്പളം. അപേക്ഷ ഫീസ് 640 രൂപ (ജനറല്‍), 125 രൂപ (എസ്‌സി /എസ്‌ടി).

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 മാര്‍ച്ച് 30 ആണ്. ഓണ്‍ലൈന്‍ അപേക്ഷാ ഫോമും യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങളും www.cusat.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയുടെ പകര്‍പ്പും ഫീസ് സംബന്ധിച്ച രേഖകളും രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി -22 എന്ന വിലാസത്തില്‍ ഏപ്രില്‍ അഞ്ചിനു മുന്‍പ് ലഭിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook