/indian-express-malayalam/media/media_files/uploads/2019/09/sbi-so-application-form-2019-released-salary-up-to-rs-48-lakh-apply-at-sbi-co-in-294968.jpg)
SBI SO recruitment 2020: സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (SO) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. sbi.co.in എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോം ലഭ്യമാണ്. ജൂലൈ 13 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി.
വിവിധ കാറ്റഗറികളിലായി ആകെ 20 ഒഴിവാണുളളത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷിച്ചവരിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിനായി വിളിക്കും. അഭിമുഖ സമയത്ത് ബയോഡാറ്റ, തിരിച്ചറിയൽ രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെയെല്ലാം അസ്സൽ രേഖകൾ ഹാജരാക്കണം.
അപേക്ഷിക്കുന്നതിനുളള യോഗ്യത
വിദ്യാഭ്യാസ യോഗ്യത: അപേക്ഷാർത്ഥികൾ സിഎ/എംബിഎ (ഫിനാൻസ്)/പിജിഡിഎം (ഫിനാൻസ്)/പിജിഡിബിഎം (ഫിനാൻസ്) അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നോ കോളേജിൽനിന്നോ തത്തുല്യമായ ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം.
പ്രായം: 25 വയസ്സിനു താഴെയോ 35 വയസ്സിനു മുകളിലോ ആകരുത്. 2020 ജനുവരി 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
അപേക്ഷ ഫീസ്: ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് മുഖേന ഫീസ് അടയ്ക്കാം. എസ്‌സി/എസ്ടി, പിഡബ്ല്യുഡി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് അടയ്ക്കേണ്ട.
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 42,020-51,490 പരിധിയിൽ ശമ്പളം ലഭിക്കും. ഇതിനു പുറമേ മറ്റു ആനുകൂല്യങ്ങളുമുണ്ട്.
തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ ഇല്ലെന്നതാണ് പ്രത്യേകത. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാർത്ഥികളിൽനിന്നും തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിനായി വിളിക്കും. 100 മാർക്കാണ് അഭിമുഖത്തിന്. വിജയിക്കുന്നതിനുളള മാർക്ക് തീരുമാനിക്കുക ബാങ്കാണ്.
Read in English: SBI SO recruitment 2020: Application process begins, selection without exam
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.