SBI SO application form 2019: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India (SBI) സ്പെഷ്യലിസ്റ്റ് കാഡര്‍ ഓഫീസര്‍മാര്‍ക്കായുള്ള (specialist cadre officers – SO) അപേക്ഷാ ഫോമുകള്‍, sbi.co.in എന്ന സൈറ്റില്‍ റിലീസ് ചെയ്തു. അപേക്ഷാ പ്രക്രിയ ഇന്ന് മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍ 22ന് അവസാനിക്കും. നാല് ഒഴിവുകളാണ് ഈ നിയമനത്തിലൂടെ എസ് ബി ഐ നികത്താന്‍ ഉദ്ദേശിക്കുന്നത്.
SBI Jobs 2019: അപേക്ഷിക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രമേ അഭിമുഖത്തിനു ക്ഷണിക്കൂ. മുംബൈ ആസ്ഥാനമായ ജോലിയാണിത്. ഉദ്യോഗാര്‍ഥികളെ മൂന്നു വര്‍ഷം കോണ്ട്രാക്റ്റ് വഴിയാണ് ആദ്യം നിയമിക്കുക. അത് പിന്നീട് രണ്ടു വര്‍ഷം കൂടെ നീട്ടാനും സാധ്യതയുണ്ട്.
Read Here: SBI SO recruitment 2019: The application process starts today
SBI SO application form 2019: Vacancy details: എസ് ബി എ എസ് ഒ, ഒഴിവുകള്‍
- ചീഫ് മാര്‍കെറ്റിംഗ് ഓഫീസര്‍ – 1
- ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് – 1
- അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് – 1
- സീനിയര്‍ എക്സിക്യൂട്ടീവ് – 1
SBI SO recruitment 2019: How to apply : അപേക്ഷിക്കേണ്ട വിധം
- sbi.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ഹോംപേജില്‍ ‘careers’ എന്നെഴുതിയ വലുത് വശത്ത് മുകളിലായി കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കുള്ള സ്ക്രോളിംഗ് ലിങ്കുകള്‍ അവിടെ ഉണ്ടാകും, അതില്‍ ക്ലിക്ക് ചെയ്യുക
- ‘apply now’ എന്നതില്‍ ക്ലിക്ക് ചെയ്യുക
- അടിസ്ഥാന വിവരങ്ങള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്യുക
- ഫോം ഫില്‍ ചെയ്യുക, വേണ്ട ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യുക
- പണം അടയ്ക്കുക
SBI SO recruitment 2019: Salary: ശമ്പളം
സി എം ഓ – ചീഫ് മാര്‍കെറ്റിംഗ് ഓഫീസര്‍ തസ്തികയില്‍ 48 ലക്ഷം വരെയാണ് വാര്‍ഷിക ശമ്പളം. ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്‌തസ്തികയില്‍ 23 ലക്ഷം വരെയാണ് വാര്‍ഷിക ശമ്പളം. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് , സീനിയര്‍ എക്സിക്യൂട്ടീവ് എന്നീ തസ്തികകളില്‍ 19 ലക്ഷം, 15 ലക്ഷം എന്നിങ്ങനെയാണ് ശമ്പളം.