സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്സിഒ) പരീക്ഷയ്ക്കുളള അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു. sbi.co.in സൈറ്റ് വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. പരീക്ഷാ സ്ഥലം, പരീക്ഷ സംബന്ധിച്ച മറ്റു വിവരങ്ങൾ എന്നിവ അഡ്മിറ്റ് കാർഡിലുണ്ട്.
Read More: Job Vacancy 22 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം
Step 1: ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിക്കുക
Step 2: മുകളിൽ വലതുവശത്തായി കാണുന്ന careers ലിങ്ക് ക്ലിക്ക് ചെയ്യുക
Step 3: കോൾ ലെറ്റർ ലിങ്ക് ക്ലിക്ക് ചെയ്യുക
Step 4: തുറക്കുന്ന പുതിയ പേജിൽ ലോഗിൻ ചെയ്യുക
Step 6: അഡ്മിറ്റ് കാർഡ് കാണാനാകും, ഡൗൺലോഡ് ചെയ്യുക
ഫെബ്രുവരി ഒന്നിനാണ് പരീക്ഷ. പരീക്ഷയിൽ പാസാകുന്നവരെ അഭിമുഖത്തിനായി വിളിക്കും. എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനൽ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.