/indian-express-malayalam/media/media_files/uploads/2018/11/sbi-759-1.jpg)
SBI Recruitment 2018, 39 Vacancy Available for Deputy Manager: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഇന്റേണൽ ഓഡിറ്റിങ്ങിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ sbi.co.in.on എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2018 ഡിസംബർ 28.
ഇന്റേണൽ ഓഡിറ്റിങ്ങിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഇസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യയിൽ നിന്നും ചാർട്ടേഡ് അക്കൗണ്ടൻസിയിൽ ബിരുദം നേടിയിരിക്കണം. തസ്തികയിൽ അപേക്ഷിക്കാൻ കുറഞ്ഞ പ്രായ പരിധി 21 വയസ്സും കൂടിയ പ്രായ പരിധി 35 വയസ്സുമാണ്. 39 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഓൺലൈൻ പരീക്ഷയും അഭിമുഖവും നടത്തിയതിന് ശേഷമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ജനറൽ വിഭാഗത്തിലുള്ള അപേക്ഷകർക്ക് 600 രൂപയും, പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.
പ്രധാന തീയതികൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 28,2018
കോൾ ലെറ്റർ: ജനുവരി 5, 2019
പരീക്ഷ: ജനുവരി 27, 2019
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.