Latest News

എസ്ബിഐയിൽ പ്രൊബേഷനറി ഓഫിസർ, ബിരുദക്കാർക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 22 ആണ്. ശമ്പളം 23700-42020 രൂപ

sbi, ie malayalam

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേശനറി ഓഫിസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2000 ഒഴിവുകളാണുളളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 22 ആണ്. ശമ്പളം 23700-42020 രൂപ.

ഓൺലൈൻ രീതിയിൽ പ്രിലിമിറി, മെയിൻ പരീക്ഷകളുണ്ടാവും. ജൂൺ 8, 9, 15, 16 തീയതികളിൽ പ്രിലിമിനറി പരീക്ഷ നടക്കും. ഇതിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കും ജൂലൈ 20 നു മെയിൻ പരീക്ഷ നടത്തും. എഴുത്തു പരീക്ഷയ്ക്കു ശേഷം ഗ്രൂപ്പ് എക്സർസൈസും അഭിമുഖവും നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടു വർഷം പ്രൊബേഷനുണ്ടാകും.

Read: എസ്ബിഐ കാര്‍ഡ് ഇല്ലാതെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം, പുതിയ സൗകര്യം ഒരുക്കി ബാങ്ക്

കേരളത്തിൽ കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്മൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷ കൊച്ചിയിലും തിരുവനന്തപുരത്തും നടക്കും. 750 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗം, അംഗപരിമിതർക്ക് 125 രൂപ മതി. കൂടുതൽ വിവരങ്ങൾക്ക് http://www.bank.sbi/careers, http://www.sbi.co.in/careers സന്ദർശിക്കുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Sbi probationary officer vaccancy

The moderation of comments is automated and not cleared manually by malayalam.indianexpress.com