Latest News

ലോക്ക്ഡൗൺ: എസ്ബിഐ ക്ലർക്ക് മെയിൻ പരീക്ഷ മാറ്റിയേക്കും

പരീക്ഷ മാറ്റിയാൽ ലോക്ക്ഡൗൺ കഴിഞ്ഞതിനുശേഷമായിരിക്കും പുതുക്കിയ തീയതി അറിയിക്കുക

SBI എസ്ബിഐ, SBI atm, എസ്ബിഐ എടിഎം, ie malayalam, ഐഇ മലയാളം

കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലർക്ക് മെയിൻ പരീക്ഷകൾ മാറ്റിവച്ചേക്കും. ഏപ്രിൽ 19 നായിരുന്നു പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഏപ്രിൽ 19 ന് നടക്കേണ്ടിയിരുന്ന എസ്ബിഐ ക്ലർക്ക് മെയിൻ പരീക്ഷ മാറ്റിവയ്ക്കാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

പരീക്ഷ മാറ്റിയാൽ ലോക്ക്ഡൗൺ കഴിഞ്ഞതിനുശേഷമായിരിക്കും പുതുക്കിയ തീയതി അറിയിക്കുക. പരീക്ഷയ്ക്കു ഒരാഴ്ച മുൻപായിരിക്കും ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിക്കുക. sbi.co.in/ careers വെബ്സൈറ്റിൽനിന്നും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

Read Also: ജെഇഇ മെയിൻ 2020: ഏപ്രിൽ 15 നുശേഷം അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിക്കും

രണ്ടു മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുളളതാണ് എസ്ബിഐ ക്ലർക്ക് പരീക്ഷ. പരീക്ഷയിൽ വിജയിക്കുന്നവർക്ക് അഭിമുഖം ഉണ്ടായിരിക്കും.

Read in English: Coronavirus: SBI Clerk Main likely to be postponed due to lockdown

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Sbi clerk main likely to be postponed due to lockdown

Next Story
കേരള സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലില്‍ ഒഴിവുകള്‍job, job news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com