/indian-express-malayalam/media/media_files/uploads/2020/11/sbi-8500-apprentice-recruitment-2020-applications-eligibility-exam-pattern-sbi-co-in-437245-fi.jpg)
SBI apprentice recruitment 2020: എസ്‌ബിഐ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് 2020: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിലേക്കുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ ആരംഭിച്ചു. ഡിസംബർ 10 ന് സമാപിക്കും. താൽപ്പര്യമുള്ളവർക്ക് sbi.co.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഈ വിജ്ഞാപന പ്രകാരം, മൊത്തം 8,500 അപ്രന്റീസുകൾക്ക് പരിശീലനം നൽകും. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷ 2021 ജനുവരിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും കൃത്യമായ തീയതി ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല.
എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവർ അവർ അപേക്ഷിച്ച സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയുടെ പരീക്ഷയ്‌ക്കും ഹാജരാകണം. കൂടാതെ വൈദ്യപരിശോധനയും നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവരെ പരമാവധി മൂന്ന് വർഷത്തേക്ക് അപ്രന്റീസായി നിയമിക്കും. ഔദ്യോഗിക അറിയിപ്പ് പ്രകാരം അപ്രന്റീസുകൾ ബാങ്കിലെ മൂന്ന് വർഷത്തെ കാലയളവിനുള്ളില്‍ ഐഐബിഎഫ് (IIBF) പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് (ഐ ഐ ബി എഫ്) ഒരു ‘വിദൂര പഠന’ (distance learning) സ്ഥാപനമാണ്.
SBI apprentice recruitment 2020: Exam pattern
SBI apprentice recruitment 2020: Eligibility
പ്രായം: അപേക്ഷകന് കുറഞ്ഞത് 20 വയസ്സ് പ്രായമുണ്ടായിരിക്കണം. പരമാവധി പ്രായം 28 വയസ്സാണ്. ഒക്ടോബർ 31 വരെയുള്ള പ്രായമാണ് കണക്കാക്കുക. സർക്കാർ നിയമപ്രകാരം റിസർവ്ഡ് കാറ്റഗറി കാൻഡിഡേറ്റുകൾക്ക് പ്രായത്തിൽ ഇളവ് ലഭിക്കും.
വിദ്യാഭ്യാസം: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
SBI apprentice recruitment 2020: Fee
മുന്നൂറു രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി (SC, ST, and PwD) അപേക്ഷകർക്ക് ഫീസ് ബാധകമല്ല.
SBI apprentice recruitment 2020: Salary
അപ്രന്റീസുകാർക്ക് ആദ്യ വർഷം പ്രതിമാസം 15,000 രൂപയും രണ്ടാം വർഷത്തിൽ 16,500 രൂപയും മൂന്നാം വർഷത്തിൽ പ്രതിമാസം 19,000 രൂപയും സ്റ്റൈപ്പന്റ് ലഭിക്കും. അപ്രന്റീസുകൾ മറ്റ് അലവൻസുകൾക്കോ ആനുകൂല്യങ്ങൾക്കോ യോഗ്യരല്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.