scorecardresearch

നഴ്‌സുമാര്‍ക്ക് സൗദിയില്‍ അവസരം; അപേക്ഷിക്കേണ്ട് ഇങ്ങനെ

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്കു ഹെഡ് നഴ്‌സുമാരുടെ ഒഴിവിലേക്കും നോർക്ക റൂട്‌സ് വഴി അപേക്ഷിക്കാം

നഴ്‌സുമാര്‍ക്ക് സൗദിയില്‍ അവസരം; അപേക്ഷിക്കേണ്ട് ഇങ്ങനെ
ഫൊട്ടൊ: അമിത് ചക്രവര്‍ത്തി | എക്‌സ്‌പ്രസ് ഫൊട്ടോ

സൗദി ആരോഗ്യ മന്ത്രാലയത്തില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം. നോര്‍ക്ക റൂട്‌സ് വഴിയാണ് അപേക്ഷിക്കേണ്ടത്. ബി എസ്‌സി നഴ്‌സിങ്/പോസ്റ്റ് ബി എസ്‌സി/എം എസ്‌സി/പി എച്ച് ഡി യോഗ്യതയും കുറഞ്ഞതു രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായ പരിധി: 35.

കാര്‍ഡിയോളജി/ ഇ ആര്‍/ ഐ സി യു/ എന്‍ ഐ സി യു/എച്ച്എം ടി എംഎഫ്പിഎന്‍/ഒ ടി (ഒ ആര്‍)/പി ഐ സി യു/ട്രാന്‍സ്പ്ലാന്റ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കാണു റിക്രൂട്ട്‌മെന്റ്.

ഉദ്യോഗാര്‍ഥികള്‍ നോര്‍ക്ക് റൂട്‌സിന്റെ വെബ്‌സൈറ്റായ http://www.norkaroots.org ല്‍ നല്‍കിയിരിക്കുന്ന ലിങ്ക് (https://forms.gle/mBi7ink29sbhv9wE9) വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12.

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുള്ള ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി ഡിസംബര്‍ 20 മുതല്‍ സെക്കന്തരാബാദില്‍ അഭിമുഖം നടക്കും. അഭിമുഖം നടക്കുന്ന സ്ഥലം, തീയതി എന്നിവ ഉദ്യോഗാര്‍ഥികളെ അറിയിക്കും.

വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറുും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്‌സ് ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്ററുമായി ബന്ധപ്പെടാം. 1800 425 3939 (ഇന്ത്യയില്‍നിന്ന്), +91- 8802 012345 (വിദേശത്തുനിന്ന് മിസ്‌ഡ് കോള്‍ സര്‍വീസ്).

സൗദിയില്‍ ഹെഡ് നഴ്‌സ്

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്കു ഹെഡ് നഴ്‌സുമാരുടെ ഒഴിവിലേക്കു നോര്‍ക്ക റൂട്‌സ് മുഖേനെ ക്ഷണിച്ചു. നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് അഞ്ചു വര്‍ഷം ഹെഡ് നഴ്്സ് തസ്തികയിലെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്കാണ് അവസരം.

ആറായിരം സൗദി റിയാലാണു ശമ്പളം. നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റായ http://www.norkaroots.org മുഖേനെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10.

വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറുും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്‌സ് ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്ററുമായി ബന്ധപ്പെടാം. 1800 4253939 (ഇന്ത്യയില്‍നിന്ന്), +91- 8802 012345 (വിദേശത്തുനിന്ന് മിസ്‌ഡ് കോള്‍ സര്‍വിസ്).

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Saudi health ministry to recruit nurses norka roots