സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബിഎസ്‌സി/എംസ്‌സി/പിഎച്ച്ഡി നഴ്‌സുമാരെയും (സ്ത്രീകള്‍ മാത്രം), പെര്‍ഫ്യൂഷനിസ്റ്റുകളെയും തിരഞ്ഞെടുക്കുന്നതിന് കേരളസര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്‌നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ മാര്‍ച്ച് 26ന് നകം saudimoh2019.odepc@gmail.com ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in, എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ