സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ഒഴിവുകൾ

എല്ലാ തസ്തികളിലേക്കും ശമ്പളം- 52,533 രൂപ

satish dhawan space centre, ie malayalam

ഐഎസ്ആർഒയുടെ ശ്രീഹരിക്കോട്ടയിലുളള സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിരവധി ഒഴിവുകൾ. 13 തസ്തികളിലായി 45 ഒഴിവുണ്ട്. എല്ലാ തസ്തികളിലേക്കും ശമ്പളം- 52,533 രൂപ. പ്രായം 18-35 വയസ്. http://www.shar.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 13 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

ടെക്നിക്കൽ അസിസ്റ്റന്റ് വിഭാഗത്തിൽ ഓട്ടോമൊബൈൽ എൻജിനീയറിങ്-1, കെമിക്കൽ എൻജിനീയറിങ്-4, സിവിൽ എൻജിനീയറിങ്- 4, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്-3, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്-5, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്-2, മെക്കാനിക്കൽ എൻജിനീയറിങ്- 16, മെക്കാനിക്കൽ എൻജിനീയറിങ് വിത് സർട്ടിഫിക്കേഷൻ ഇൻ ബോയിലർ ഓപ്പറേഷൻസ്-1 എന്നീ തസ്തികളിലാണ് ഒഴിവുകൾ. നിർദിഷ്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ.

സയന്റിഫിക് അസിസ്റ്റന്റ് വിഭാഗത്തിൽ ഫൈൻ ആർട്സ്-1, എംപിസി (ഫിസിക്സ്)-1, കംപ്യൂട്ടർ സയൻസ്-1 തസ്തികകളിലാണ് ഒഴിവുകൾ. ലൈബ്രറി അസിസ്റ്റന്റിന്റെ ഒരു ഒഴിവാണുളളത്.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Satish dhawan space centre vaccancy

Next Story
കേന്ദ്ര സർക്കാരിൽ വിവിധ വകുപ്പുകളിലായി 7 ലക്ഷത്തോളം ഒഴിവുകൾ: ജിതേന്ദ്ര സിങ്job news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express