സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) ട്രെയിനി, ടെക്നീഷ്യൻ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 275 ഒഴിവുകളാണുള്ളത്. സെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ sail.co.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ജനുവരി 29 മുതൽ സെയിൽ ട്രെയിനി, ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. ഫെബ്രുവരി 18 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

ഒഴിവുകൾ

ഓപ്പറേറ്റർ-ടെക്നീഷ്യൻ ട്രെയിനി- 95
ഓപ്പറേറ്റർ-ടെക്നീഷ്യൻ (ബോയിലർ)- 10
അറ്റൻഡന്റ്-ടെക്നീഷ്യൻ ട്രെയിനി (എഐടിടി)- 121
അറ്റൻഡന്റ്-ടെക്നീഷ്യൻ ട്രെയിനി (ഐടിഐ)- 49

എഴുത്തു പരീക്ഷ, സ്കിൽ ടെസ്റ്റ്/ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, പ്രായം, അപേക്ഷ ഫീസ് എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook