RRB NTPC Recruitment Online Application Begins Today: റെയിൽവേ റിക്രൂട്മെന്റ് ബോർഡ് നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറികളിലെ 35,277 ഒഴിവുകളിലേക്കുളള വിജ്ഞാപനം പുറത്തിറക്കി. മാർച്ച് ഒന്നു (വെളളി) മുതൽ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും. കംപ്യൂട്ടർ അധിഷ്ടിത ആദ്യഘട്ട പരീക്ഷ ജൂണിനും സെപ്റ്റംബറിനും ഇടയിലായിരിക്കും.

ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി മാർച്ച് ഒന്നിന് 10 മണി മുതൽ അപേക്ഷ സമർപ്പിക്കാം. indianrailways.gov.in യുടെ റീജിയണൽ വെബ്സൈറ്റുകൾ വഴിയും അപേക്ഷിക്കാം. മാർച്ച് 31 ആണ് അപേക്ഷിക്കാനുളള അവസാന തീയതി. ഏപ്രിൽ 5 വരെ അപേക്ഷാ ഫീസ് സമർപ്പിക്കാം. നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറികളിലായി ആകെ 35,277 ഒഴിവുകളാണുളളത്.

അണ്ടർഗ്രാജുവേറ്റ് പോസ്റ്റുകൾ- 10,628

ജൂനിയർ ക്ലർക്ക് (ടൈപ്പിസ്റ്റ്)- 4,319
അക്കൗണ്ട്സ് ക്ലർക്ക് (ടൈപ്പിസ്റ്റ്)- 760
ജൂനിയർ ടൈം കീപ്പർ-17
ട്രെയിൻസ് ക്ലർക്ക്- 592

കൊമേഴ്സ്യൽ (ടിക്കറ്റ് ക്ലർക്ക്)- 4,940

ഗ്രാജുവേറ്റ് പോസ്റ്റ്- 24,649
ട്രാഫിക് അസിസ്റ്റന്റ്-88
ഗുഡ്സ് ഗാർഡ്-5748
സീനിയർ കൊമേഴ്സ്യൽ (ടിക്കറ്റ് ക്ലർക്ക്)- 5638
ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് (ടൈപ്പിസ്റ്റ്)- 3164
സീനിയർ ടൈം കീപ്പർ- 14
കൊമേഴ്സ്യൽ അപ്രന്റിസ്- 259
സ്റ്റേഷൻ മാസ്റ്റർ- 6865

500 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, വിമുക്ത ഭടന്മാർ, മറ്റു സംവരണ സമുദായ അംഗങ്ങൾ എന്നിവർക്ക് 250 രൂപയാണ് ഫീസ്. കംപ്യൂട്ടർ ടെസ്റ്റ്, ഫിസിക്കൽ എൻഡ്യുറൻസ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഏഴാം ശമ്പള കമ്മിഷൻ പ്രകാരമുളള ശമ്പളമായിരിക്കും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുക. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook