RRB RRC NTPC Notification Released @rrbcdg.gov.in: റെയിൽവേ റിക്രൂട്മെന്റ് ബോർഡ് എൻടിപിസി ആന്റ് ഗ്രൂപ്പ് ഡി പോസ്റ്റുകളിലേക്കുളള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ റെയിൽവേയിൽ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസിലെ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ തസ്തികകളിലായി 1,30,000 ഒഴിവുകളാണുളളത്. ഓൺലൈൻ പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ഓൺലൈനായി ഫെബ്രുവരി 28 മുതൽ അപേക്ഷ സമർപ്പിക്കാം. ജൂനിയർ ക്ലർക്ക് (ടൈപ്പിസ്റ്റ്), അക്കൗണ്ട്സ് ക്ലർക്ക് (ടൈപ്പിസ്റ്റ്), ട്രെയിൻസ് ക്ലർക്ക്, മൊകേഴ്സ്യൽ (ടിക്കറ്റ് ക്ലർക്ക്), ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്സ് ഗാർഡ്, സീനിയർ കൊമേഴ്സ്യൽ (ടിക്കറ്റ് ക്ലർക്ക്), സീനിയർ ക്ലർക്ക് (ടൈപ്പിസ്റ്റ്), ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് (ടൈപ്പിസ്റ്റ്), കൊമേഴ്സ്യൽ അപ്രന്റിസ്, സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.

പാരമെഡിക്കൽ കാറ്റഗറികളായ സ്റ്റാഫ് നഴ്സ്, ഹെൽത്ത് ആന്റ് മലേരിയ ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ഇസിജി ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ്, ലാബ് സൂപ്രണ്ടന്റ് എന്നിവയിലേക്ക് മാർച്ച് 4 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ