scorecardresearch
Latest News

RRB NTPC CBT-1 2019 Result: ഒന്നാം ഘട്ട പരീക്ഷാ ഫലം ജനുവരി 15 ന്

രണ്ടാം ഘട്ട പരീക്ഷയുടെ തീയതിയും പ്രഖ്യാപിച്ചു

RRB NTPC CBT-1 2019
ഫയല്‍ ചിത്രം

തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആര്‍ആര്‍ബി), നോൺ-ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി(എന്‍ടിപിസി) വിഭാഗത്തിൽ ഗ്രാജുവേറ്റ്, അണ്ടർ ഗ്രാജുവേറ്റ് തസ്തികകളിലേക്ക് നിയമനത്തിനായി പുറപ്പെടുവിച്ച സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ്റ് നോട്ടിഫിക്കേഷൻ (സിഇഎന്‍) 01/2019 ഒന്നാം ഘട്ട പരീക്ഷാ ( സിബിടി-1) ഫലങ്ങള്‍ ജനുവരി 15 ന് പ്രസിദ്ധീകരിക്കുമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.

ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള രണ്ടാം ഘട്ട കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി-2) 2022 ഫെബ്രുവരി 14 മുതൽ 18 വരെ കോവിഡ് സാഹചര്യം മുൻനിർത്തി പുറപ്പെടുവിക്കുന്ന വ്യവസ്ഥകൾക്കും സര്‍ക്കാര്‍ മാർഗനിർദ്ദേശങ്ങൾക്കും വിധേയമായി നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

നിയമനം സംബന്ധിച്ചുള്ള അറിയുപ്പുകൾക്കായി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ (ആര്‍ആര്‍ബി) ഔദ്യോഗിക വെബ്‌സൈറ്റിനെ മാത്രമെ ആശ്രയിക്കാവൂ എന്നും ഈ വിഷയത്തിൽ അനധികൃത സ്രോതസുകളിൽ നിന്ന് തെറ്റായ വിവരങ്ങൾ സ്വീകരിക്കരുതെന്നും ഇന്ത്യൻ റെയിൽവെ അറിയിച്ചു.

Also Read: KEAM NEET UG 2021 Rank List: സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Rrb ntpc cbt 1 2019 result date announced