/indian-express-malayalam/media/media_files/uploads/2018/12/ir.jpg)
rrb je recruitment
RRB JE Recruitment for Junior Engineer Post: ജൂനിയർ എഞ്ചിനിയർ തസ്തികയിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഡിസംബർ 29ന് വിജ്ഞാപനം പുറത്തിറക്കും. 2019 ജനുവരി 2 മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 31.
ജൂനിയർ എഞ്ചിനിയർ തസ്തികയിലേക്ക് 14,059 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 8779 ഉം ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്കാണെന്നാണ് വിവരം.
ഈ വാർത്ത വിശദമായി ഇംഗ്ലീഷിൽ വായിക്കാം
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച റെയിൽവെയിലെ ആഭ്യന്തര നോട്ടീസ് പ്രകാരം 4304 ഒഴിവുകൾ സീനിയർ എഞ്ചിനിയർ തസ്തികയിലേക്കാണ്. ഇതിൽ 162 എണണം സിഎംഡിയിലേക്കും 294 ഒഴിവുകൾ എംഡിഎസിലേക്കുമാണ്.
ഈ നോട്ടീസ് പ്രകാരം 35400 രൂപയാണ് ഈ ഒഴിവുകളിലേക്കുളള പ്രതിമാസ വേതനം. എഴുത്തുപരീക്ഷയും വൈദ്യ പരിശോധനയും സർട്ടിഫിക്കറ്റ് പരിശോധനയും കഴിഞ്ഞ് മാത്രമേ നിയമനം ലഭിക്കൂ. പ്രായപരിധി 18 നും 35 നും ഇടയിലാകുമെന്നാണ് കരുതുന്നത്.
എന്നാൽ ഒഴിവുകളുടെ നിജസ്ഥിതി ഡിസംബർ 29 ന് പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ മാത്രമേ വ്യക്തമാകൂ. ഉദ്യോഗാർത്ഥികൾക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റായ indianrailways.gov.in വഴി അപേക്ഷിക്കാവുന്നതാണ്. 500 രൂപയാണ് അപേക്ഷാ ഫീസ് . അർഹതയുള്ളവർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us