scorecardresearch

റെയിൽവേ റ്രിക്രൂട്ട്മെന്റ 2019: അറിയേണ്ടതെല്ലാം

ജനുവരി 31 വരെ വിവിധ മേഖലകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്

റെയിൽവേ റ്രിക്രൂട്ട്മെന്റ 2019: അറിയേണ്ടതെല്ലാം
rrb je recruitment

റെയിൽവേ റ്രിക്രൂട്ട്മെന്റ് ബോർഡിന്റെ (ആർആർബി) ജൂനിയർ എഞ്ചിനിയർ(ജെഇ) തസ്‌തികയിലേക്ക് ജനുവരി രണ്ടു മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജനുവരി 31 വരെ വിവിധ മേഖലകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പരീക്ഷയുടെ ഒന്നാം ഘട്ടമായ കമ്പ്യൂട്ടർ ബേയ്‌സ്‌ഡ് ടെസ്റ്റ്(സിബിടി) ഏപ്രിലിൽ അല്ലെങ്കിൽ മെയിൽ നടത്തും.

ജൂനിയർ എഞ്ചിനിയർ(ജെഇ), ജൂനിയർ എഞ്ചിനിയർ (ജെഇ (ഐടി)), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ടെന്റ്(ഡിഎംഎസ്), കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ്(സിഎംഎ) എന്നീ തസ്‌തികയിലായി 13,487 ഒഴിവുകളിലേക്കാണ് ഇന്ത്യൻ റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ഒന്നാം ഘട്ടം കംപ്യൂട്ടർ മുഖേന നടത്തുന്ന പരീക്ഷയാണ്(സിബിടി). രണ്ടാം ഘട്ട സിബിടി, മൂന്നാം ഘട്ടത്തിൽ രേഖകൾ പരിശോധിക്കലാണ്. മെരിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ആർആർബി പരീക്ഷയ്ക്ക് സമർപ്പിക്കേണ്ട രേഖകൾ

ഉദ്യോഗാർത്ഥികൾ ശരിയായ മൊബൈൽ നമ്പറും, ഇ-മെയിൽ ഐഡിയും സമർപ്പിക്കേണ്ടതാണ്. അറിയിപ്പുകൾ എസ്എംഎസായും ഇ-മെയിലായുമാണ് അയക്കുന്നത്. ഒരിക്കൽ സമർപ്പിച്ച മൊബൈൽ നമ്പറും , ഇ-മെയിൽ ഐഡിയും മാറ്റാനാകുന്നതല്ല.
. പാസ്പ്പോർട്ട് സൈസ് ഫോട്ടോയുടെ സ്‌കാൻ ചെയ്‌ത പകർപ്പ്(20കെബി-50കെബി).
. കൈയോപ്പിന്റെ സ്‌കാൻ ചെയ്‌ത പകർപ്പ്(10കെബി-40കെബി).
. പട്ടിക ജാതി/പട്ടിക വർഗ്ഗ സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്‌ത പകർപ്പ്(50കെബി- 100 കെബി)/ആവശ്യമെങ്കിൽ

വ്യക്തി വിവരങ്ങളും വിദ്യഭ്യാസത്തിന്റെയും വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. തെറ്റു കൂടാതെ അപേക്ഷ പൂരിപ്പിക്കേണ്ടതാണ്. മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, സംസ്ഥാനം എന്നിവ ഒഴികെ മറ്റെല്ലാം തിരുത്താവുന്നതാണ്. എന്നാൽ രണ്ടു പ്രാവശ്യമേ തിരുത്താനാകു, ഒരോ പ്രാവശ്യവും തിരുത്തുന്നതിനും 100 രൂപ അധികമായി നൽകണം.

റെയിൽവേ റിക്രൂട്ട്മെന്റ് 2019: ഔദ്യോഗിക വെബ്‌സൈറ്റ്

RRB Guwahati (rrbguwahati.gov.in)

RRB Jammu (rrbjammu.nic.in)

RRB Kolkata (rrbkolkata.gov.in)

RRB Malda (rrbmalda.gov.in)

RRB Mumbai (rrbmumbai.gov.in)

RRB Muzaffarpur (rrbmuzaffarpur.gov.in)

RRB Patna (rrbpatna.gov.in)

RRB Ranchi (rrbranchi.gov.in)

RRB Secunderabad (rrbsecunderabad.nic.in)

RRB Ahmedabad (rrbahmedabad.gov.in)

RRB Ajmer (rrbajmer.gov.in)

RRB Allahabad (rrbald.gov.in)

RRB Bangalore (rrbbnc.gov.in)

RRB Bhopal (http://www.rrbbpl.nic.in)

RRB Bhubaneshwar (http://www.rrbbbs.gov.in)

RRB Bilaspur (http://www.rrbbilaspur.gov.in)

RRB Chandigarh (http://www.rrbcdg.gov.in)

RRB Chennai (http://www.rrbchennai.gov.in)

RRB Gorakhpur (rrbguwahati.gov.in)

RRB Siliguri (rrbsiliguri.org)

RRB Thiruvananthapuram (rrbthiruvananthapuram.gov.in)

റെയിൽവേ റിക്രൂട്ട്മെന്റ് 2019: സിബിടി പരീക്ഷ വിശദാംശങ്ങൾ

രണ്ട് ഘട്ടങ്ങളിലായാണ് കംപ്യൂട്ടർ ബേയ്‌ഡ് ടെസ്റ്റ് നടത്തുന്നത്. ഒന്നാം ഘട്ട സിബിടിയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട സിബിടി പരീക്ഷ എഴുതാനാകുന്നത്. ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും പരീക്ഷയുടെ ഇ-കോൾ ലെറ്റർ ഡൗൺലോഡ് ചെയേണ്ടതാണ്.

മൂന്ന് തെറ്റുത്തരങ്ങൾക്ക് ഒരു മാർക്ക് എന്ന നിലയിൽ നെഗറ്റീവ് മാർക്ക് ഉണ്ടാകുന്നതാണ്.

റെയിൽവേ റിക്രൂട്ട്മെന്റ് 2019: സിലബസ്

മാത്തമാറ്റിക്സ്: നമ്പർ സിസ്റ്റം, ബോഡ്‌മാസ്, ഡെസിമൽസ്, എൽസിഎം,എച്‌സിഎഫ്, റേഷ്യോ, പ്രോപോർഷൻ, പെർസെന്റേജ്, മെൻസുറേഷൻ, ടൈം ആൻഡ് വർക്ക്, സിംപിൾ ഇന്ററെസ്റ്റ്, കോംപൗണ്ട് ഇന്ററെസ്റ്റ്, പ്രോഫിറ്റ് ആൻഡ് ലോസ്സ്, ഫ്രാക്ഷൻസ്, ആൾജിബ്ര, ട്രിഗ്ണോമെറ്ററി, എലിമെന്ററി സ്റ്റാറ്റിക്സ്, സ്ക്വയർ റൂട്ട്, ഏജ് ക്യൽകുലേഷൻസ്, കലണ്ടർ ആൻഡ് ക്ലോക്ക്, പൈപ്‌സ് ആൻഡ് സിസിടേൻ.

ജെനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്: അനലോലിസ്, കോഡിംഗ് ആൻഡ് ഡീകോഡിംഗ്, മാത്തമാറ്റിക്കൽ ഓപ്പറേഷൻസ്, റിലേഷൻഷിപ്പ്സ്, സിലോഗിസം, ജംബിംഗ്, വെൻ ഡയഗ്രാം, ഡേറ്റാ ഇന്റർപ്രെറ്റേഷൻസ്, സഫിസിൻസി, ആലഫബെറ്റസ്, നമ്പർ സീരീസ്, കൺക്ലൂഷൻസ്, ഡിസഷൻ മേക്കിങ്, സിമിലാരിറ്റീസ് ആൻഡ് ഡിഫറൻസെസ്, അനലെറ്റിക്കൽ റീസണിങ്, ക്ലാസിഫിക്കേഷൻ, ഡിറക്ഷൻസ്.

ജനറൽ അവനേഴ്സ്: കറന്റ് അഫയേഴ്സ്, ഇന്ത്യൻ ജിയോളജി, ഹിസ്റ്ററി ഓഫ് ഇന്ത്യ, ഇൻഡ്യൻ ഫ്രണ്ടും, ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ, എക്കോണമി, സ്പോർട്സ്, എന്റർടെയ്ൻമെന്റ്.

സിവിൽ എൻജിനീയറിങ്: കോസ്റ്റിങ്, കോർഡിനേറ്റ് സിസ്റ്റം, കൺസ്ട്രക്ഷൻ, സ്ട്രക്ച്ചർ എൻജിനീയറിങ് ആൻഡ് ഡ്രോയിംഗ്, ബിൽഡിംഗ് മെറ്റീരിയൽസ്, കോൺക്രീറ്റ് സ്ട്രക്‌ചർ, കർവ്സ്, എസ്റ്റിമേറ്റിങ്, എൻവയോൺമെന്റൽ എൻജിനീയറിങ്, ഹൈഡ്രോളിക്സ്, ഹൈഡ്രോളജി, ഹൈവേ പ്ലാനിംഗ്, മെക്കാനിക്സ്, പ്രൊജക്ഷൻസ്, വാല്യൂഷൻ, സോയിൽ മെക്കാനിക്സ്, സ്റ്റീൽ സ്ട്രക്ചറുകൾ.

മെക്കാനിക്കൽ എൻജിനീയറിങ്: എൻജിനീയറിങ് മെക്കാനിക്സ്, ഹീറ്റ് ട്രാൻസ്ഫർ, മെഷീൻസ് കനിമാറ്റിക്സ്, പവർ എൻജിനീയറിങ്, പവർ എൻജിനീയറിങ്, ഫ്ലൂയിഡ് മെക്കാനിക്സ്, സ്റ്റീം ടേബിൾസ്, മെട്രോളജി.

ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്: അനലോഗ് ആന്റ് ഡിജിറ്റൽ സർക്യൂട്ട്, കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് ഡിവൈസ്, സർക്യൂട്ട്, എനർജി ബാൻഡ്, കൺട്രോൾ സിസ്റ്റം, ഡയോഡ്, സിഗ്നൽ, സിസ്റ്റംസ്, ഡിജിറ്റൽ സിഗ്നൽ പ്രോസസിങ്, ജങ്ഷൻസ്, ടണൽ, മൈക്രോപ്രൊസസ്സർ, മൈക്രോകൺട്രോളർ, വയർലെസ് കമ്യൂണിക്കേഷൻ.

ഇലക്ട്രിക്കൽ എൻജിനീയറിങ്: അനലോഗ് ആൻഡ് ഡിജിറ്റൽ ഇലക്ട്രോണിക്സ്, ബേസിക്സ് ഓഫ് സർക്യൂട്ട്സ്, പവർ ഇലക്ട്രോണിക്സ്, സർക്യൂട്ട്സ് ആൻഡ് മെഷർമെന്റ് സിസ്റ്റംസ്, ഇലക്ട്രോണിക് മെഷർമെന്റ്സ്, മെഷീൻസ്, സർക്യൂട്ട് തിയറി, സിഗ്നലുകൾ, സിസ്റ്റംസ്.

കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്:എംഎസ് ഓഫീസ്, അൽഗോരിതംസ്, കംപ്യൂട്ടർ ഫണ്ടമെന്റൽസ്, നെറ്റ്വർക്ക് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ, വെബ് ടെക്നോളജി, സോഫ്റ്റ്വെയർ എഞ്ചിനീയർ, ഡിബിഎംഎസ്, സിസ്റ്റം പ്രോഗ്രാമിങ്, ഓപ്പറേറ്റിങ് സിസ്റ്റംസ്, വെബ് ടെക്നോളജി ആൻഡ് പ്രോഗ്രാമിങ്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Rrb je recruitment 2018 19 apply online documents websites fees syllabus