scorecardresearch
Latest News

ആര്‍എല്‍വി കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം

ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 29-ന് കോളേജില്‍ അഭിമുഖത്തിന് അസല്‍ രേഖകള്‍ സഹിതം ഹാജരാകണം

steel authority, job, carrier, job news, vacancies, തൊഴിൽ വാർത്ത, സ്റ്റീൽ അതോറിറ്റി, IE malayalam, ഐഇ മലയാളം

കൊച്ചി: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈന്‍ ആര്‍ട്‌സില്‍ 2019-20 അധ്യയന വര്‍ഷത്തേക്ക് കഥകളി വേഷ വിഭാഗത്തില്‍ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ചെണ്ട് (ഗസ്റ്റ്) അധ്യാപകന്റെ ഒരു ഒഴിവുണ്ട്. യോഗ്യത കഥകളി ചെണ്ടിലുളള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 29-ന് കോളേജില്‍ അഭിമുഖത്തിന് അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2779757.

ഇന്റര്‍വ്യൂ

കൊച്ചി: ജില്ലയില്‍ എന്‍സിസി/സൈനിക് വെല്‍ഫെയര്‍ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ്(എക്‌സ്‌സര്‍വ്വീസ്‌മെന്‍ മാത്രം) എന്‍സിഎ-എല്‍സി/എമഎ (കാറ്റഗറി നമ്പര്‍ 641/17), എന്‍സിഎ-ഒബിസി (കാറ്റഗറി നമ്പര്‍ 642/17) തസ്തിയിലേക്കുളള തിരഞ്ഞെടുപ്പിനായുളള ഇന്റര്‍വ്യൂ നവംബര്‍ 28-ന് രാവിലെ എട്ടിന് പിഎസ്‌സി മേഖല ഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂ മെമ്മോ ഉദ്യോഗാര്‍ഥികളുടെ ഒറ്റിആര്‍ പ്രൊഫൈല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത്, ഒറ്റിവി സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട പ്രമാണങ്ങളും സഹിതം നിശ്ചിത സ്ഥലത്തും സമയത്തും ഇന്റര്‍വ്യൂവിന് ഹാജരാകണം.

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ജില്ലയില്‍ എടവനക്കാട് ഇല്ലത്ത്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. വൃദ്ധസദനം ആൻഡ് ഡിമെന്‍ഷ്യ മുഴുവന്‍ സമയ പരിചരണ കേന്ദ്രത്തിലെ താമസക്കാരെ പരിചരിക്കുന്നതിന് താത്കാലിക ഫീമെയില്‍ നഴ്‌സിനെ ആവശ്യമുണ്ട്. യോഗ്യത ബിഎസ്‌സി നഴ്‌സിങ്/ജിഎന്‍എം പാസായിരിക്കണം. മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന. വയസ് 2019 ഒക്‌ടോബര്‍ ഒന്നിന് 25 വയസിനും 45 വയസിനും മദ്ധ്യേയായിരിക്കണം. താത്പര്യമുളളവര്‍ നവംബര്‍ 29-ന് രാവിലെ 10-ന് കാക്കനാട് കലക്ടറേറ്റിലുളള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Rlv college guest lecture