Railways RITES Released Job Notification for Graduate Engineer Trainees: റെയിൽവേ മന്ത്രാലയത്തിന് കീഴിലുളള ആർഐടിഇഎസിൽ ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനി പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് 2019, 18 പരീക്ഷയിൽ വിജയിച്ചവർക്കാണ് അവസരം. 40 ഒഴിവുകളാണുളളത്. 40,000-1.40 ലക്ഷം വരെയാണ് ശമ്പളം. ഇതിനൊപ്പം മറ്റു ആനുകൂല്യങ്ങളുമുണ്ട്. താൽപര്യമുളളവർക്ക് rites.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

Read: റെയിൽവേയിൽ രണ്ട് വിഞ്ജാപനങ്ങൾ കൂടി; 3602 ഒഴിവുകൾ

ഓൺലൈനായി മാർച്ച് 19 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ഏപ്രിൽ 16 ആണ് അവസാന തീയതി. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ ഷോർട് ലിസ്റ്റ് ചെയ്യുക. തിഞ്ഞെടുക്കപ്പെടുന്നവർക്ക് അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും ഉണ്ടായിരിക്കും.

Read: റെയിൽവേയിൽ 35,277 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷിക്കാനുളള പ്രായപരിധി 21 വയസാണ്. ഉയർന്ന പ്രായപരിധി 30 വയസാണ്. മാർച്ച് 1, 2019 അടിസ്ഥാനമായിരിക്കും പ്രായപരിധി കണക്കാക്കുക. ബിഇ/ബിടെക് അല്ലെങ്കിൽ ബിഎസ്‌സി ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക. അപേക്ഷിക്കുന്നവർ 2019, 18 ഗേറ്റ് പരീക്ഷ വിജയിച്ചവരായിരിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook