ന്യൂഡൽഹി: നോർത്ത് സെൻട്രൽ റെയിൽവേയുടെ ഝാൻസി ഡിവിഷനിൽ 446 അപ്രന്റീസ് ഒഴിവുകൾ. ഫിറ്റർ, വെൽഡർ, ഡീസൽ മെക്കാനിക്ക്, മെഷീനിസ്റ്റ്, പെയിന്റർ, കാർപെന്റർ, ഇലക്ട്രീഷ്യൻ, ബ്ലാക്ക് സ്മിത് എന്നീ തസ്തികയിലേക്കാണ് ഒഴിവുകൾ. ഒരു വർഷമാണ് പരിശീലനം.

ഫിറ്റർ- 220
വെൽഡർ- 11
മെക്കാനിക്ക്- 72
മെഷിനിസ്റ്റ്- 11
പെയിന്റർ- 11
കാർപെന്റർ- 11
ഇലക്ട്രീഷ്യൻ- 99
ബ്ലാക്ക് സ്മിത്- 11

യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ പരീക്ഷ 50% മാർക്കോടെ പാസ്സാകണം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസ്സായിരിക്കണം. ഉയർന്ന യോഗ്യത 12-ാം ക്ലാസ് വിദ്യാഭ്യാസം.

പ്രായപരിധി: കുറഞ്ഞ പ്രായപരിധി 15 വയസ്സും ഉയർന്ന പ്രായപരിധി 24 വയസ്സുമാണ്.

അപേക്ഷാ ഫീസ്: 100 രൂപ. അപേക്ഷാ ഫോറം www.ncr.indianrailways.gov.in എന്ന വെബ്സൈറ്റിൽ നിന്നും എ4 ഷീറ്റിൽ പ്രിന്റ് എടുത്ത് സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷ, പേഴ്സണൽ ഡിപ്പാർട്മെന്റ് (ആർ ആന്റ് ഡി സെക്ഷൻ) നോർത്ത് സെൻട്രൽ റെയിൽവേ, ഝാൻസി യുപി 284003 എന്ന വിലാസത്തിൽ തപാലിൽ അയയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2018 ഡിസംബർ 17 ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook