റെയിൽവേയിൽ 3602 ഒഴിവുകളിലേയ്ക്ക് കൂടി അപേക്ഷ ക്ഷണിച്ചു. മെഗാറിക്രൂട്ട്മെന്റിന്റെ ഭാഗമായി റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ച 1,30,000 ഒഴിവുകളിൽ ഉൾപ്പെടുന്ന രണ്ട് കാറ്റഗറിയിലേയ്ക്ക് കൂടിയാണ് ഇപ്പോൾ വിഞ്ജാപനം ഇറക്കിയിരിക്കുന്നത്. നേരത്തെ 35277 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന് പുുറമെയാണ് പാരമെഡിക്കൽ സ്റ്റാഫിന്റെ 1937 ഒഴിവിലേയ്ക്കും മിനിസ്റ്റിരിയൽ സ്റ്റാഫിന്റെ 1665 ഒഴിവുകളിലേയ്ക്കുമാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. പാരമെഡിക്കൽ സ്റ്റാഫിന്റെ ഒഴിവിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ രണ്ടാണ്. മിനിസ്റ്റിരിയൽ സ്റ്റാഫിന്റെ ഒഴിവിലേയ്ക്ക് അപേക്ഷിക്കുന്നതിന്റെ അവസാന തീയതി ഏപ്രിൽ ഏഴുമാണ്. 500 രൂപയാണ് പരീക്ഷ ഫീസ്. ഒന്നാംഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് എത്തുന്നവർക്ക് 400 രൂപ തിരികെ നൽകുന്നതുമാണ്.

കമ്പ്യൂട്ടർ ടെസ്റ്റ്, ഫിസിക്കൽ എൻഡ്യുറൻസ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഏഴാം ശമ്പള കമ്മിഷൻ പ്രകാരമുളള ശമ്പളമായിരിക്കും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുക. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ