RRC Southern Railway recruitment 2021: സതേണ്‍ റെയില്‍വെയില്‍ അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറങ്ങി. താത്പര്യമുള്ളവര്‍ക്ക് iroams.com എന്ന സൈറ്റില്‍ യോഗ്യതാ മാനദണ്ഡങ്ങളെപ്പറ്റി പരിശോധിക്കാം. 3,322 ഒഴിവുകളാണ് ഉള്ളത്.
ക്യാരിയേജ് ജോലികള്‍, പെരമ്പൂര്‍, സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പ്, ഗോള്‍ഡന്‍ റോക്ക് ആന്‍ഡ് സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വര്‍ക്ക്ഷോപ്പ്, പെദാനൂര്‍ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂണ്‍ 30 ആണ്. ഔണ്‍ലൈന്‍ വഴി മാത്രമെ അപേക്ഷിക്കാന്‍ സാധിക്കു.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
Step 1: ഇന്ത്യന്‍ റെയില്‍വെയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക http://www.sr.indianrailways.gov.in
Step 2: ന്യൂസ് ആന്‍ഡ് അപ്ഡേറ്റ് (News and Updates) എന്ന വിഭാഗം തുറക്കുക
Step 3: പേഴ്സണല്‍ ബ്രാഞ്ച് (Personnel Branch) ക്ലിക്ക് ചെയ്യുക
Step 4: “Click here for online registration” എന്നതില്‍ ക്ലിക്ക് ചെയ്യുക.
Step 5: ആവശ്യമായ വിശദാംശങ്ങള്‍ ചേര്‍ക്കുക.
Step 6: അപേക്ഷാ തുക അടയ്ക്കുക.
Step 7: അപേക്ഷ സമര്‍പ്പിക്കുക (Submit).
യോഗ്യതാ മാനദണ്ഡങ്ങള്‍
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് പരീക്ഷ 50 ശതമാനം മാര്‍ക്കോട് കൂടി പാസായിരിക്കണം. എൻസിവിടി / എസ്‌സിവിടി അംഗീകരിച്ച അംഗീകൃത സ്ഥാപനത്തിൽ നിന്ന് പ്രസക്തമായ ട്രേഡുകളിൽ ഐടിഐ കോഴ്‌സ് പാസായിരിക്കണം. മേല്‍പറഞ്ഞ യോഗ്യതകള്‍ക്ക് മുകളില്‍ പഠനം ഉള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല.
പ്രായപരിധി
പതിനഞ്ചിനും ഇരുപത്തിനാലിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഇളവുകള്‍ ഉണ്ടാകും.
തമിഴ്നാട്, പുതുച്ചേരി, കേരളം, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, ആന്ധ്ര പ്രദേശിലെ നെല്ലൂര്‍, ചിറ്റൂര്‍ എന്നീ ജില്ലകള്‍, കര്‍ണാടകയിലെ ദക്ഷിണ കന്നഡ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്, ഐടിഐ പരീക്ഷകളിലെ മാർക്കിന്റെ ശരാശരി അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷയോ അഭിമുഖമോ ഉണ്ടാകില്ല.