പഞ്ചാബ് നാഷണൽ ബാങ്കിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ, മാനേജർ, ഓഫീസർ തസ്തികകളിലായി 325 ഒഴിവുകളാണുള്ളത്. സീനിയർ മാനേജർ (ക്രെഡിറ്റ്) തസ്തികയിൽ 51 ഒഴിവുകളുണ്ട്. ശമ്പളം 42,020-51,490 രൂപ. മാനേജർ (ക്രെഡിറ്റ്) തസ്തികയിൽ 26 ഒഴുകളുണ്ട്. 31,705-45,950 രൂപയാണ് ശമ്പളം.
സീനിയർ മാനേജർ (ലോ) തസ്തികയിൽ 55 ഒഴിവുകളുണ്ട്. 42,020-51,490 രൂപയാണ് ശമ്പളം. മാനേജർ (ലോ) തസ്തികയിൽ 55 ഒഴിവാണുള്ളത്. ശമ്പളം 31, 705-45,950 രൂപയാണ്. മാനേജർ (എച്ച്ആർഡി) തസ്തികയിൽ 18 ഒഴിവുണ്ട്. ശമ്പളം 31,705-45,950 രൂപയാണ്. ഓഫീസർ (ഐടി) തസ്തികയിൽ 120 ഒഴിവുകളാണുള്ളത്. 23,700-42,020 രൂപയാണ് ശമ്പളം.
ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. രണ്ടു മണിക്കൂറാണ് പരീക്ഷ. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യ പേപ്പർ ലഭിക്കും. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 15 ആണ്. അപേക്ഷ ഫീസ് 100 രൂപയാണ്. എസ്സി,എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഓൺലൈൻ പരീക്ഷ മാർച്ച് 17 നാണ്. കൂടുതൽ വിവരങ്ങൾക്ക് http://www.pnbindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.