കേരളത്തിലെ വിവിധ സർവകലാശാലകളിലേക്ക് പിഎസ്‌സി നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ ജൂൺ 15 ന് നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷ. ഉദ്യോഗാർഥികൾ 1.30 ന് തന്നെ പരീക്ഷാ ഹാളിൽ ഹാജരാകണം. ഇതിനുശേഷം എത്തുന്നവരെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ല. ആദ്യത്തെ 30 മിനിറ്റ് ഐഡി, അഡ്മിഷൻ ടിക്കറ്റ് എന്നിവ പരിശോധിക്കാനുളളതാണ്.

ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദമാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുളള യോഗ്യത. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാവും നിയമനം. മൂന്നു വർഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. രണ്ടായിരത്തോളം ഒഴിവുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. തുടക്കക്കാർക്ക് 35,000 രൂപയോളം ശമ്പളം പ്രതീക്ഷിക്കാവുന്നതാണ്.

സര്‍വകലാശാലാ അസിസ്റ്റന്റ് തസ്തികയുടെ പരീക്ഷാ സിലബസ്

Part I : Quantitative Aptitude.
Part II : Mental Ability & Test of Reasoning.
Part III: General Science.
Part IV: Current Affairs.
Part V : Facts on India.
Part VI: Facts on Kerala.
PartVII: Constitution of India & Civil Rights.
PartVIII: General English.
Part IX : Regional Language (Malayalam/Tamil/Kannada).
Part X : IT&Cyber Laws.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് നടക്കുന്ന പരീക്ഷ പ്രകാരം തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്നും 13 സര്‍വകലാശാലകളിലേക്കാണ് നിയമനം നടക്കുക. കാലിക്കറ്റ്, കേരള, എംജി., കണ്ണൂര്‍, കുസാറ്റ്, കാര്‍ഷിക സര്‍വകലാശാല എന്നിവയ്ക്കു പുറമേ ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാല, നുവാല്‍സ്, വെറ്ററിനറി സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, മലയാളം സര്‍വകലാശാല, എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലേക്കും ഈ ലിസ്റ്റില്‍ നിന്നാണ് നിയമനം നടക്കുക. സര്‍വകലാശാലകള്‍ക്കു സമാനമായ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന ഒഴിവുകളും ഈ പട്ടികയില്‍ നിന്നാണ് നികത്തുക. കേരള കലാമണ്ഡലം പോലുള്ള സ്വയംഭരണസ്ഥാപനങ്ങളും ഈ ഗണത്തില്‍ പെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook