തിരുവനന്തപുരം: പരീക്ഷയ്ക്കു മുൻപ് യോഗ്യതകൾ അംഗീകൃതമാണെന്ന് തെളിയിക്കുന്നവരെ മാത്രം പരീക്ഷ എഴുതാൻ അനുവദിക്കുന്ന പരിഷ്കാരം പിഎസ്‌സി നടപ്പിലാക്കാനൊരുങ്ങുന്നു. പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ച് 10 ദിവസത്തിനകം രേഖകൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. അതിനുശേഷമേ പരീക്ഷ എഴുതാൻ ഉറപ്പ് നൽകാനാവൂ.

നേരത്തെ റാങ്ക് പട്ടിക തയ്യാറാക്കുന്നതിനു മുൻപുവരെ യോഗ്യതാ രേഖകൾ സമർപ്പിക്കാൻ അനുമതി നൽകിയിരുന്നു. റാങ്ക് പട്ടികകൾ വൈകാൻ ഇതു കാരണമാകുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പരിഷ്കാരം പിഎസ്‌സി നടപ്പിലാക്കുന്നത്.

Read Also: കാലം മനസിലാക്കി തരുന്ന ചില കാര്യങ്ങള്‍; എസ് ഹരീഷ് അഭിമുഖം

ലോക്ക്ഡൗണിൽ പിഎസ്‌സി ഓഫീസുകൾ പ്രവർത്തിക്കേണ്ടതിന്റെ മാർഗ്ഗ രേഖയും യോഗം ചർച്ച ചെയ്ത് തീരുമാനിച്ചു. ഗ്രേഡ് 1, 2 വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും ഓഫീസിലെത്തണം. ബാക്കിയുള്ളവരിൽ മൂന്നിലൊന്നുപേരെ ഊഴമനുസരിച്ച് നിയോഗിച്ച് ജോലികൾ പൂർത്തിയാക്കണം. മൂല്യനിര്‍ണയം, റാങ്ക് പട്ടിക, ചുരുക്ക പട്ടിക തയ്യാറാക്കൽ, നിയമന ശുപാര്‍ശ എഴുതൽ തുടങ്ങിയ ജോലികളാണ് നിര്‍വഹിക്കേണ്ടത്.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 16 മുതൽ മേയ് 30 വരെയുളള പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചിരുന്നു. എല്ലാ ഒഎംആർ/ഓൺലൈൻ/ഡിക്റ്റേഷൻ/എഴുത്തു പരീക്ഷകളുമാണ് മാറ്റിവച്ചത്. സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷ തീയതിയോടൊപ്പം അറിയിക്കുമെന്നും പിഎസ്‌സി വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook