കേരള അഡ്മിനിസ്‌ട്രേറ്റീവ് (കെഎഎസ്) പ്രാഥമിക പരീക്ഷയുടെ ഔദ്യോഗിക ഉത്തര സൂചിക പിഎസ്‌സി പ്രസിദ്ധീകരിച്ചു. പിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ നിന്നും ഉത്തര സൂചിക ഡൗണ്‍ലോഡ് ചെയ്യാം. പരാതി 5 ദിവസത്തിനകം ഉദ്യോഗാർഥിയുടെ വെബ്സൈറ്റിലെ പ്രൊഫൈൽ വഴി നൽകാം. പരാതികളെല്ലാം പരിശോധിച്ച ശേഷം അന്തിമ ഉത്തര സൂചിക പ്രസിദ്ധീകരിക്കും.

കേരള അഡമിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് പിഎസ്‌സി നടത്തിയ ആദ്യഘട്ട പരീക്ഷയാണ് ശനിയാഴ്ച നടന്നത്. രണ്ടു പേപ്പറുകളിലായി രാവിലെയും ഉച്ചയ്ക്കുമായിരുന്നു പരീക്ഷ നാല് ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതിയത്. മെയിന്‍ പരീക്ഷ ജൂണില്‍ നടത്തി നവംബറില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പിഎസ്‌സി ശ്രമിക്കുന്നത്.

Read Also: കേരള സര്‍വകലാശാലയിൽ ഒഴിവുകൾ

പരീക്ഷകളിൽ പതിവില്ലാത്ത കർശന സുരക്ഷാ ക്രമീകരണങ്ങളാണ് പിഎസ്‌സി പരീക്ഷയ്ക്ക് ഏർപ്പെടുത്തിയിരുന്നത്. പിഎസ്‌സിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കർശന നിയന്ത്രണങ്ങളോടെ പരീക്ഷ നടത്തുന്നത്. മൊബൈൽ ഫോൺ, വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ബാഗ്, കുട, പുസ്തകം, കുപ്പിവെള്ളം തുടങ്ങി ഒന്നും പരീക്ഷ ഹാളിന്റെ വരാന്തയിൽ പോലും കയറ്റാൻ അനുവദിച്ചില്ല. ഇവ സൂക്ഷിക്കാൻ പരീക്ഷ ഹാൾ വിട്ട് മറ്റൊരു കെട്ടിടത്തിൽ ക്ലോക്ക് റൂം ക്രമീകരിച്ചതും ആദ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook