കൺഫർമേഷനുശേഷം പിഎസ്‌സി പരീക്ഷ എഴുതാതിരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ചെയ്യും

ആരോഗ്യ പ്രശ്നങ്ങൾ അടക്കം പരീക്ഷ എഴുതാതിരുന്നതിന് വ്യക്തമായ കാരണമുളളവരെ നടപടിയിൽനിന്നും ഒഴിവാക്കാം

psc, ie malayalam

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകിയശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യും. ഇതിനുളള നടപടി കേരള പബ്ലിക് സർവീസ് കമ്മിഷൻ തുടങ്ങി. പരീക്ഷ എഴുതുമെന്നുളള കൺഫർമേഷൻ നൽകിയശേഷം ആയിരക്കണക്കിന് വിദ്യാർഥികൾ പരീക്ഷ എഴുതാറില്ല. ഇതുമൂലം കോടികളുടെ നഷ്ടമാണ് പിഎസ്‌സിക്കുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.

ആരോഗ്യ പ്രശ്നങ്ങൾ അടക്കം പരീക്ഷ എഴുതാതിരുന്നതിന് വ്യക്തമായ കാരണമുളളവരെ നടപടിയിൽനിന്നും ഒഴിവാക്കാം. പക്ഷേ ഇവർ പരീക്ഷ കഴിഞ്ഞശേഷമുളള തൊട്ടടുത്ത ദിവസങ്ങളിൽ നിശ്ചിത രേഖകൾ സഹിതം പിഎസ്‌സി പരീക്ഷാ കൺട്രോളർക്ക് അപേക്ഷ നൽകണം. വിദ്യാഭ്യാസം, ജോലി പരിചയം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയവർക്കെതിരെയും നടപടിയുണ്ടാകും.

Read Also: ഇന്ത്യൻ ബാങ്കിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

ചോദ്യപേപ്പർ, ഉത്തരക്കടലാസ്, പരീക്ഷാകേന്ദ്രം തുടങ്ങിയവ തയാറാക്കുന്നതിനായി ഒരു ഉദ്യോഗാർഥിക്കു 100 ലധികം രൂപയാണു പിഎസ്‌സിക്കു ചെലവു വരുന്നത്. അപേക്ഷ നൽകി പരീക്ഷ എഴുതാത്തവരുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോഴാണു കൺഫർമേഷൻ രീതി നടപ്പിലാക്കിയത്. എന്നാൽ ഈ പരിഷ്കാരവും പ്രയോജനപ്പെടുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പിഎസ്‌സി പ്രൊഫൈൽ ബ്ലോക്ക് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Psc profile will block if not write exam

Next Story
ഇന്ത്യൻ ബാങ്കിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾjob, job news, തൊഴിൽ വാർത്തകൾ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com