Kerala PSC Notification 2020: തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 44 തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ യോഗം തീരുമാനിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ അനാട്ടമി, കൃഷി വകുപ്പിൽ അഗ്രികൾചർ ഓഫിസർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്‌ഷൻ ഇൻ ആർക്കിടെക്ചർ, മരാമത്ത്/ജലവിഭവ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ), ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ഒന്നാം ഗ്രേഡ് ഓവർസീയർ (സിവിൽ),കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഡാൻസ് (കേരള നടനം), മലപ്പുറം, പാലക്കാട് ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ – മാത്തമാറ്റിക്സ് (പട്ടികവർഗം, മലയാളം മീഡിയം), ഇടുക്കി, കൊല്ലം ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ – മാത്തമാറ്റിക്സ് തമിഴ് മീഡിയം (ധീവര, മുസ്‌ലിം, കൊല്ലം– ഈഴവ/തിയ്യ/ബില്ലവ), എൻസിസി/സൈനിക ക്ഷേമ വകുപ്പിൽ എൽഡി ക്ലാർക്ക് (വിമുക്ത ഭടൻമാർ– പട്ടികവർഗം), എസ്‌സിസിസി, മുസ്‌ലിം, പട്ടികജാതി, വിശ്വകർമ), ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി–വിമുക്തഭടൻമാർ– പട്ടികജാതി, മുസ്‌ലിം), ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2, ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ നഴ്സ് ഗ്രേഡ് 2, മരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3, കൊല്ലം ജില്ലയിൽ എൽപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം), കേരള മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (നേരിട്ടും തസ്തികമാറ്റവും), പൊലീസിൽ അസി.സബ് ഇൻസ്പെക്ടർ (പട്ടികവർഗം), നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റവും) തുടങ്ങിയ തസ്തികകളിലേക്കാണു വിജ്ഞാപനം.
കൊല്ലം, കണ്ണൂർ ജില്ലകളിൽ എൽപി സ്കൂൾ അസിസ്റ്റന്റ് (മലയാളം– പട്ടികവർഗം, പട്ടികജാതി, ഹിന്ദു നാടാർ) തസ്തികയിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പ്/മുനിസിപ്പൽ കോമൺ സർവീസ് എന്നിവയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (മുസ്‌ലിം, എസ്ഐയുസി നാടാർ, എൽസി/എഐ, ഹിന്ദു നാടാർ, ധീവര, വിശ്വകർമ, ഒബിസി) തസ്തികകളിലേക്കുള്ള സാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കും.