വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് പരീക്ഷ ജൂലൈ 6 ന് നടത്താൻ പിഎസ്‌സി തീരുമാനമായി. ഇത്തവണത്തെ സിലബസിൽ ജനറൽ ഇംഗ്ലീഷ് ചോദ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇംഗ്ലീഷിലായിരിക്കും ചോദ്യ പേപ്പർ. അപേക്ഷകർ ഏപ്രിൽ 24 മുതൽ മേയ് 11 നകം പരീക്ഷ എഴുതുമെന്നുളള കൺഫർമേഷൻ നൽകണം. മേയ് 11 വരെ കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷ നിരസിക്കും. ഇവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല.
Read: പിഎസ്‌സി 38 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
എൽഡി ടൈപ്പിസ്റ്റ് പരീക്ഷയ്ക്കായി 33,435 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിൽനിന്നാണ്- 6196. ഏറ്റവും കുറവ് അപേക്ഷകൾ ലഭിച്ചിരിക്കുന്നത് കാസർകോട് ജില്ലയിൽനിന്നാണ്- 865 പേർ.