പിഎസ്‌സി 32 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 തസ്തികയിൽ ജനറൽ റിക്രൂട്മെന്റാണ്. 9 തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുളള എൻസിഎ നിയമനമാണ്. ജൂലൈ 3 രാത്രി 12 വരെയാണ് അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയതി.

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫൗണ്ടേഷൻ ഓഫ് എജ്യുക്കേഷൻ, പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ അസിസ്റ്റന്റ്, ഭക്ഷ്യ സുരക്ഷാ വകുപ്പിൽ മൈക്രോബയോളജിസ്റ്റ്, വ്യവസായ വാണിജ്യ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്, ജലസേചന വകുപ്പിൽ ഡ്രഡ്ജർ ക്ലീനർ, കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷനിൽ ഫിനാൻസ് മാനേജർ, മെറ്റീരിയൽസ് മാനേജർ, ഡെപ്യൂട്ടി ഫിനാൻസ് മാനേജർ, ക്വാളിറ്റി കൺട്രോൾ ഓഫീസർ, സിസ്റ്റം അനലിസ്റ്റ്, കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിൽ ടെക്നീഷ്യൻ ഗ്രേഡ് രണ്ട് അടക്കം 32 തസ്തകയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. ഐസിഡിഎസ് സൂപ്പർവൈസർ, ലക്ചറർ ഇൻ മാത്തമാറ്റിക്സ്, അറബിക്, മ്യൂസിക്, സംസ്കൃതം, വയലിൻ തുടങ്ങിയ തസ്തികയിലേക്കാണ് എൻഎസിഎ നിയമനം.

ഉദ്യോഗാർഥികൾ പിഎസ്‌സിയുടെ ഔദ്യോഗിക വൈബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം മാത്രമാണ് അപേക്ഷിക്കേണ്ടത്. ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തവർ user id യും password ഉം ഉപയോഗിച്ച് login ചെയ്തശേഷം അപേക്ഷിക്കുക. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും notification linkലെ Apply Now എന്നതിൽ ക്ലിക്ക് ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook