പിഎസ്‌സി 38 തസ്തികകളിലേക്കുളള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 തസ്തികയിൽ ജനറൽ റിക്രൂട്മെന്റാണ്. 27 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുളള എൻസിഎ നിയമനമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15 രാത്രി 12 വരെയാണ്.

മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൾമനറി മെഡിസിൻ, ലക്ചറർ ഇൻ മൈക്രോബയോളജി, സൈക്യാട്രിക് സോഷ്യൽ വർക്കർ, ഡന്റൽ മെക്കാനിക്, തിയേറ്റർ ടെക്നീഷ്യൻ, ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സയന്റിഫിക് അസിസ്റ്റന്റ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിൽ കെമിസ്റ്റ്, അപ്പക്സ് സൊസൈറ്റികളിൽ മാനേജർ ഗ്രേഡ് രണ്ട്, ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനിൽ സ്റ്റെനോഗ്രാഫർ എന്നീ തസ്തികയിലേക്കാണ് ജനറൽ റിക്രൂട്മെന്റ്.

Read: തിരുവനന്തപുരത്തെ ഐഐഐടിഎംകെയിൽ ഒഴിവുകൾ

ഹാന്റക്സിൽ സെയിൽസ്മാൻ/സെയിൽസ് വുമൺ, കൺസ്യൂമർഫെഡിൽ മാനേജർ ഗ്രേഡ് രണ്ട് (തസ്തികമാറ്റം വഴിയുളള തിരഞ്ഞെടുപ്പ്), കൺസ്ട്രക്ഷൻ കോർപറേഷനിൽ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് മൂന്ന്, കൈത്തറി വികസന കോർപറേഷനിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ എന്നീ തസ്തികകളിൽ പട്ടികവർഗക്കാർക്കുളള സ്പെഷ്യൽ റിക്രൂട്മെന്റ്, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ (വിവിധ വിഷയങ്ങൾ), ഐആർബി പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെയുളള തസ്തികയിലേക്കാണ് സംവരണ സമുദായങ്ങൾക്കുളള എൻസിഎ നിയമനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook