കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്-ടേം പ്രോഗ്രാംസിൽ (ഡിഎഎസ്പി) പ്രോഗ്രാം അസോസിയേറ്റിന്റെ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മാനവിക/സാമൂഹിക ശാസ്ത്ര/മാനേജ്മെന്റ് വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും അധ്യാപനത്തിലോ നൈപുണ്യ വികസനത്തിലോ രണ്ടുവർഷത്തിൽ കുറയാത്ത പരിചയമുള്ളവർക്ക് dasp@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ സഹിതം ജൂൺ 27 വരെ അപേക്ഷിക്കാം.
Read Also: യുഎഇയിലും ഒമാനിലും നഴ്സുമാർക്ക് അവസരം
വിശദവിവരം www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731066.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook