തൂത്തുക്കുടിയിലെ വി.ഒ.ചിദംബരനാർ പോർട്ട് ട്രസ്റ്റ് വിവിധ ട്രേഡുകളിൽ അപ്രന്റിസ് ഒഴിവുകൾ. 72 ഒഴിവുകളാണുളളത്. ടെക്നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ), ഗ്രാജുവേറ്റ് അപ്രന്റിസ് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ/മെക്കാനിക് (ഡീസൽ)/മെക്കാനിക് (മോട്ടോർ വെഹിക്കിൾ)/ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ)/ഫിറ്റർ/വെൽഡർ, പിഎഎസ്എസ്എ തസ്തികയിലാണ് ഒഴിവുകൾ.
താൽപര്യമുളളവർ ഏപ്രിൽ 15 നകം അപേക്ഷകൾ അയയ്ക്കണം. യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കും മറ്റു വിശദാംശങ്ങൾക്കും http://www.vocport.gov.in സന്ദർശിക്കുക.