scorecardresearch
Latest News

ഒമാൻ സ്‌കൂളിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലുള്ള ആശയവിനിമയപാടവം, കമ്പ്യൂട്ടർ പ്രാവീണ്യം, ടീം ലീഡർഷിപ്പ് എന്നിവ നിർബന്ധം

application, education, ie malayalam

സുൽത്താനേറ്റ് ഓഫ് ഓമാനിലെ പ്രമുഖ സ്‌കൂളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രിൻസിപ്പൽ (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലുമുള്ള ബിരുദവും ബി.എഡും ആണ് യോഗ്യത. സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ വൈസ് പ്രിൻസിപ്പളായി 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. പരമാവധി പ്രായം 48 വയസ്.

പ്രൈമറി ഇൻ-ചാർജ് (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലുമുള്ള ബിരുദവും ബി.എഡ് അഥവാ മോണ്ടിസ്സോറി സർട്ടിഫിക്കറ്റും, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഇൻ-ചാർജ് ആയി 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പരമാവധി പ്രായം 45 വയസ്.

ഫിസിക്‌സ് ടീച്ചർ തസ്തികയിൽ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദവും ബി.എഡും, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഹയർസെക്കൻഡറി ക്ലാസുകളിൽ 5 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എൻട്രൻസ് കോച്ചിങ്ങിലുള്ള പരിചയം അഭികാമ്യം. പരമാവധി പ്രായം 40 വയസ്.

എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലുള്ള ആശയവിനിമയപാടവം, കമ്പ്യൂട്ടർ പ്രാവീണ്യം, ടീം ലീഡർഷിപ്പ് എന്നിവ നിർബന്ധം. ആകർഷകമായ ശമ്പളം, സൗജന്യ താമസ സൗകര്യം, യാത്രാ സൗകര്യം, വിസ, എയർ ടിക്കറ്റ്, മെഡിക്കൽ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിശദമായ ബയോഡേറ്റ jobs @odepc.in ൽ ജൂൺ 10ന് മുമ്പ് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www. odepc.kerala.gov.in, 0471-2329441/42/43/45.

Read More: Kerala Jobs 03 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Oman school posts invited application