scorecardresearch
Latest News

എംജി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഒഴിവ്

കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എം.കോം ബിരുദവും എൻ.ഇ.റ്റി. അല്ലെങ്കിൽ പി.എച്ച്.ഡി. യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം

എംജി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഒഴിവ്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ ഓൺലൈൻ എജ്യൂക്കേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ (കാറ്റഗറി – എ) തസ്തികയിലെ രണ്ട് ഒഴിവുകളിലേക്കും അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ (കാറ്റഗറി – ബി) തസ്തികയിലെ ഒരു ഒഴിവിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിലേക്ക് നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഒക്‌ടോബർ ഏഴ്, വൈകീട്ട് അഞ്ചിനകം coe@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം. എ കാറ്റഗറിയിലെ രണ്ട് ഒഴിവുകളിൽ ഒന്ന് പൊതുവിഭാഗത്തിനുള്ളതും ഒന്ന് ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതുമാണ്. കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എം.കോം ബിരുദവും എൻ.ഇ.റ്റി. അല്ലെങ്കിൽ പി.എച്ച്.ഡി. യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അധ്യാപനം, കണ്ടന്റ് ക്രിയേഷൻ, ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഐ.സി.റ്റി. എനേബിൾഡ് ടീച്ചിംഗ് ആന്റ് ലേണിംഗ് എന്നിവയിലുള്ള മുൻപരിചയം അഭിലഷണീയം.

പൊതുവിഭാഗത്തിലുള്ളവർക്കായി നീക്കിവച്ചിട്ടുള്ള അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ (കാറ്റഗറി – ബി) ഒരൊഴിവും നിലവിലുണ്ട്. കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം.ബി.എ. ബിരുദം കരസ്ഥമാക്കിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അധ്യാപനം, കണ്ടന്റ് ക്രിയേഷൻ, ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഐ.സി.റ്റി. എനേബിൾഡ് ടീച്ചിംഗ് ആന്റ് ലേണിംഗ് എന്നിവയിലുള്ള മുൻ പരിചയം അഭിലഷണീയം. പ്രായം 2021 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടിക, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ വയസിളവ് അനുവദിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സഞ്ചിത നിരക്കിൽ പ്രതിമാസം 47000 രൂപ വീതം പ്രതിഫലം ലഭിക്കും.

അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾകൂടി അയയ്ക്കണം. സർട്ടിഫിക്കറ്റുകളുടെ പ്രാഥമിക പരിശോധനക്ക് ശേഷം നടക്കുന്ന ഓൺലൈൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കരാറടിസ്ഥാനത്തിലുള്ള നിയമനം. ആവശ്യപ്പെടുന്ന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസൽ അപേക്ഷകർ ഹാജരാക്കണം. അപേക്ഷഫോറവും മറ്റ് വിശദാംശങ്ങളും www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

ഗസ്റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ അറബിക് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം 11 ന് രാവിലെ 11 മണിക്ക് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം കോളേജ് ഓഫീസിൽ അഭിമുഖത്തിനെത്തണം.

യോഗ ടീച്ചർ ഒഴിവ്

പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാമന്ദിരത്തിലെ താമസക്കാരെ യോഗ പരിശീലിപ്പിക്കുന്നതിന് യോഗ ടീച്ചറെ നിയമിക്കുന്നു. ഇതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 8ന് രാവിലെ 11ന് പൂജപ്പുര ഗവ: മഹിളാമന്ദിരത്തിൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എത്തണം. യോഗയിൽ ഡിപ്ലോമയുള്ള വനിതകളെയാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുക. വിലാസം: ഗവ: മഹിളാമന്ദിരം, പൂജപ്പുര, തിരുവനന്തപുരം. ഫോൺ: 0471 2340126.

സിനിമ ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റർ പരീക്ഷാബോർഡ് 2021 ഡിസംബറിൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുകളുമായോ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: www. ceikerala.gov.in.

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 സെപ്റ്റംബർ 26 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഇൻവെസ്റ്റിഗേറ്റിംഗ് ഗ്രോത്ത് ഇംപാക്ട് ഓഫ് എപിപ്രെന്നം പിന്നേറ്റം സി.വി. ഓറിയം ഓൺ ഹോസ്റ്റ് ട്രീസ്: എ കേസ് സ്റ്റഡി ഇൻ ടെക്‌ടോണ ഗ്രാന്റിസ അറ്റ് കെ.എഫ്.ആർ.ഐ. പീച്ചി ക്യാംപസിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് 11ന് രാവിലെ 10മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www. kfri.res.in.

ഡെപ്യൂട്ടേഷൻ നിയമനം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ക്ലാർക്ക് തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നു. 27900-63700 ആണ് സി.എയുടെ ശമ്പളസ്‌കെയിൽ. 26500-60700 ആണ് ക്ലാർക്ക് തസ്തികയിലെ ശമ്പള സ്‌കെയിൽ. സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും KSR Part I Rule 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം. അപേക്ഷകൾ ഒക്‌ടോബർ 30 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023(1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2720977.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം, ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ജി.സി യോഗ്യതയും കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവരും ഒക്ടോബര്‍ 11 ന് രാവിലെ 10 ന് അസല്‍ രേഖകളുമായി കോളേജില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491-2873999.

Read More: സിഎംഎഫ്ആർഐയിൽ യംഗ് പ്രൊഫഷണൽ ഒഴിവ്

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Ob vaccancy in mg university kottayam

Best of Express