സൗദി ആറേബ്യയിൽ ബിഎസ്‌സി/ഡിപ്ലോമ നഴ്സുമാർക്ക് അവസരം. സൗദിയിലെ അൽ-മൗവസാത്ത് മെഡിക്കൽ സർവ്വിസിലേക്കാണ് നിയമനം. വനിത നഴ്സുമാർക്കാണ് അവസരം. താൽപ്പര്യമുള്ള അപേക്ഷകർ ഡിസംബർ 12ന് ഒഡിപിഇസി തിരുവനന്തപുരം, വഴുതക്കാട് ഓഫിസിൽ നടക്കുന്ന സ്കൈപ്പ് ഇന്റർവ്യുവിൽ പങ്കെടുക്കുക. ഇന്റർവ്യുവിൽ പങ്കെടുക്കാൻ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം odepcmou@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കുക.

യോഗ്യത: ജനറൽ നഴ്സിങ്ങ്/ ബിഎസ്‌സി നഴ്സിങ്ങ് എന്നിവ പാസ്സായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം.

സ്പെഷ്യലിറ്റി നഴ്സുമാർക്ക് 3000 സൗദി റിയാലാണ് ശമ്പളം.കൂടാതെ രണ്ടു മണിക്കൂർ അധിക ജോലിക്ക് 750 സൗദി റിയാലും ലഭിക്കും.

ജനറൽ നഴ്സുമാർക്ക് 2600 സൗദി റിയാൽ ശമ്പളവും രണ്ട് മണിക്കൂർ അധിക ജോലിക്ക് 650 സൗദി റിയാലും ലഭിക്കും.

വിശദവിവരങ്ങൾക്ക് //odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook