ഒമാനിലെ സലാലയിലെ ലൈഫ് ലൈൻ ഹോസ്‌പിറ്റലിലേക്ക് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം ലഭിക്കുന്നതിന് അവസരം. ബിഎസ്‌സി നഴ്സിങ്ങും കുറഞ്ഞത് 4 വർഷം പ്രവൃത്തി പരിചയവുമുള്ള നഴ്‌സുമാർക്കും എംബിബിഎസും, എംഡിയും, നിശ്ചിത പ്രവൃത്തി പരിചയവുമുള്ള ഡോക്ടർമാർക്കുമാണ് നിലവിൽ അവസരമുള്ളത്. രണ്ട് വർഷമാണ് കരാർ കാലയളവ്. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും http://www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Read Also: 250 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം, അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി 5
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 15. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും ) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.