കുവൈത്തിലെ പ്രമുഖ ആശുപത്രി ശൃംഖലയായ റോയൽ ഹോം ഹെൽത്തിലേയ്ക്ക് വനിത നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കും. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ള വനിത ബിഎസ്‌സി/ജിഎൻഎം നഴ്‌സുമാർക്കാണ് അവസരം. മെഡിക്കൽ/സർജിക്കൽ, എൻഐസിയു, മെറ്റേർണിറ്റി, ജെറിയാട്രിക്‌സ് തുടങ്ങിയ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 75,000 രൂപയാണ് ഏകദേശം ശമ്പളം.

Read Also: എറണാകുളം എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം

താൽപര്യമുള്ള ഉദ്യോഗാർഥികൾ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 ഡിസംബർ 31. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook