scorecardresearch

നെറ്റ് പരീക്ഷ: രജിസ്ട്രേഷൻ തുടങ്ങി, അവസാന തീയതി മാർച്ച് 30

UGC NET 2019 Online Registration Begins Today: ജൂനിയർ റിസർച് ഫെലോഷിപ്പിനും (JRF) സർവകലാശാലകളിലും കോളേജുകളിലും അസിസ്‌റ്റന്റ് പ്രഫസർ ജോലിക്കും യോഗ്യത യോഗ്യത നേടുന്നതിനായാണ് പരീക്ഷ

UGC NET 2019 Online Registration Begins Today: ജൂനിയർ റിസർച് ഫെലോഷിപ്പിനും (JRF) സർവകലാശാലകളിലും കോളേജുകളിലും അസിസ്‌റ്റന്റ് പ്രഫസർ ജോലിക്കും യോഗ്യത യോഗ്യത നേടുന്നതിനായാണ് പരീക്ഷ

author-image
Careers Desk
New Update
UGC NET Application 2019, NTA UGC NET 2019 Registration

UGC NET 2019 Registration to Begin from Today: യുജിസി നെറ്റ് പരീക്ഷയ്ക്കുളള ഓൺലൈൻ അപേക്ഷകൾ ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും. പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർ twww.nta.ac.in, ntanet.nic.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. മാർച്ച് 30 നാണ് രജിസ്ട്രേഷൻ അവസാനിക്കുക.

Advertisment

തിരഞ്ഞെടുത്ത 91 നഗരങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. 84 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ നടത്തുന്നത്. ജൂനിയർ റിസർച് ഫെലോഷിപ്പിനും (JRF) സർവകലാശാലകളിലും കോളേജുകളിലും അസിസ്‌റ്റന്റ് പ്രഫസർ ജോലിക്കും യോഗ്യത യോഗ്യത നേടുന്നതിനായാണ് പരീക്ഷ. ജൂൺ 20, 21, 24, 25, 26, 27, 28 തീയതികളിലായിട്ടായിരിക്കും പരീക്ഷകൾ നടക്കുക. ജൂലൈ 15 ന് ആയിരിക്കും ഫലം പുറത്തുവരിക.

പുതിയ സിലബസ് അനുസരിച്ചായിരിക്കും നെറ്റ് പരീക്ഷയെന്ന് എൻടിഎ വിജ്ഞാപനത്തിൽ അറിയിച്ചിട്ടുണ്ട്. www.ugcnetonline.in വെബ്സൈറ്റിൽ യുജിസി നെറ്റ് പരീക്ഷ സിലബസ് ലഭിക്കും.

യോഗ്യത:

കുറഞ്ഞത് 55 ശതമാനം മാർക്കോടെ നേടിയ അംഗീകൃത ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. ഒബിസി (നോൺ ക്രീമിലെയർ)/എസ്‌സി/എസ്‌ടി/വികലാംഗർ എന്നീ വിഭാഗങ്ങൾക്ക് 50% മാർക്ക് മതി. അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായം:

Advertisment

ജെആർഎഫിന് 30 വയസ് കവിയരുത്. എസ്‌സി/എസ്‌ടി/ഒബിസി/വികലാംഗർ/ഭിന്നലിംഗക്കാർ എന്നിവർക്കും സ്‌ത്രീകൾക്കും അഞ്ചു വർഷം ഇളവു നൽകും. അസിസ്‌റ്റന്റ് പ്രഫസർ യോഗ്യതയ്‌ക്ക് ഉയർന്ന പ്രായപരിധിയില്ല.

പരീക്ഷാ ഫീസ്:

ജനറൽ വിഭാഗക്കാർക്ക്– 800 രൂപ, ഒബിസി (നോൺ ക്രീമിലെയർ)ക്ക്– 400 രൂപ, എസ്‌സി/എസ്‌ടി/വികലാംഗർ/ഭിന്നലിംഗക്കാർക്ക് – 200 രൂപ.

അപേക്ഷിക്കേണ്ട വിധം

Step 1: ഔദ്യോഗിക വെബ്സൈറ്റായ ntanet.nic.in സന്ദർശിക്കുക

Step 2: യുജിസി നെറ്റ് 2019 ജൂൺ രജിസ്ട്രേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Step 3: പുതിയൊരു പേജ് തുറക്കും

Step 4: വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക

Step 5: പുതുതായി ക്രിയേറ്റ് ചെയ്ത രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക

Step 6: ഫോം പൂരിപ്പിക്കുക. ഫോട്ടോ അപ്‌ലോഡ് ചെയ്യുക

Step 7: ഫീസ് അടയ്ക്കുക

Ugc College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: