ഇന്ത്യൻ നേവിയിൽ ടെക്‌നിക്കൽ/ എക്‌സിക്യൂട്ടീവ്/ എൻ.എ.ഐ.സി എന്നീ വകുപ്പുകളിൽ ഷോർട്ട് സർവ്വീസ് കമ്മിഷൻഡ് ഓഫീസർമാരാകാൻ എഞ്ചിനിയറിങ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. വിവിധ വകുപ്പുകളിലായി 102 ഒഴിവുകളാണുള്ളത്. എഞ്ചിനിയറിങ്ങ് അവസാന വർഷത്തെ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജനുവരി 2020ൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാഡമിയിൽ ആരംഭിക്കും.

യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെ എഞ്ചിനിയറിങ് ബിരുദം നേടിയവർക്കും. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകർക്ക് 157 സെന്റിമീറ്ററിൽ കുറയാതെ ഉയരമുണ്ടായിരിക്കണം. 02/01/1995നും 01/07/2000നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

ശമ്പളം: 56-1,10,700 രൂപയും മറ്റ് ആനുകൂല്യങ്ങളോടെ സബ് ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം. കമാൻഡർ റാങ്ക് വരെ ഉയരാവുന്ന തസ്‌തികയാണ്. ഏപ്രിൽ 2019 മുതൽ ജൂലായ് വരെ ബെംഗളുരു, ഭോപ്പാൽ, കോയമ്പത്തൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഇന്റർവ്യു നടക്കുക. വൈദ്യപരിശോധനയുണ്ടായിരിക്കുന്നതാണ്.

അപേക്ഷ: www.joinindiannavy.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷയിൽ എല്ലാ സെമസ്റ്ററുകളുയെ മാർക്ക് ലിസ്റ്റും മറ്റ് യോഗ്യതകളും പാസ്പോർട്ട് സൈസ് ഫൊട്ടോയും അപ്‌ലോഡ് ചെയ്യണം. അപേക്ഷ അയക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങൾക്ക് 1800-419-2929 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഫെബ്രുവരി ഒന്ന്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook