നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള വിവിധ ഡിവിഷനുകളിലേക്ക് അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2090 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അജ്മീർ, ബിക്കാനിർ, ജയ്പുർ, ജോധ്പുർ എന്നീ ഡിവിഷനിലേക്കും അജ്മീറിലെ ബിടിസി കാരേജ്, ബിടിസി ലേക്കോ, ബിക്കാനിറിലെ കാരേജ് വർക്ഷോപ്പ്, ജോധ്പുരിലെ കാരേജ് വർക്ഷോപ്പ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഏതെങ്കിലും ഒരു കേന്ദ്രത്തിലേക്ക് മാത്രമേ അപേക്ഷിക്കാനാകു.
യോഗ്യത: എസ്എസ്എൽസി പരീക്ഷ 50% മാർക്കോടെ പാസ്സായിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന ട്രേഡിൽ ഐടിഐ പരീക്ഷ പാസ്സായിരിക്കണം.
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 15 വയസ്. കൂടിയ പ്രായപരിധി 24 വയസ്.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ , അംഗപരിമിതർ, എസ്സി, എസ്ടി വിഭാഗക്കാർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഡിസംബർ 30
വിശദ വിവരങ്ങൾക്ക് http://www.rrcjaipur.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക