യുഎഇയിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന ബിഎസ്‌സി നഴ്‌സുമാരെ തിരഞ്ഞെടുക്കും. എൻഐസിയു/ നഴ്‌സറി വിഭാഗത്തിൽ കുറഞ്ഞത് 3 വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ്സിൽ താഴെ പ്രായമുള്ള വനിത നഴ്‌സുമാർക്കാണ് അവസരം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം. ശമ്പളം 4000-4500 ദിർഹം വരെ (ഏകദേശം 77,500 രൂപ മുതൽ 87,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ളവർ norkauae19@gmail.com എന്ന ഇ-മെയിൽ വിലാസത്തൽ ബയോഡാറ്റ സമർപ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Read Also: പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ

വിശദവിവരങ്ങൾ www.norkaroots.org ലും ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2020 ഫെബ്രുവരി 5.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook