കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുളള ജില്ലാ നെഹ്റു യുവ കേന്ദ്രങ്ങളിൽ നാഷണൽ യൂത്ത് വോളന്റിയർമാരെ നിയമിക്കുന്നു. രാജ്യത്താകമാനമായി 12,000 ഒഴിവുകളാണുളളത്. കേരളത്തിൽ 14 ജില്ലകളിലായി 332 ഒഴിവുകളുണ്ട്. 18-29 വസ് പ്രായമുളള യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം.

രണ്ടു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. എസ്എസ്എൽസിയാണ് യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും ഉളളവർക്ക് മുൻഗണന ലഭിക്കും. അതത് ജില്ലകളിൽ സ്ഥിര താമസക്കാരായിരിക്കണം അപേക്ഷകർ.

താൽപര്യമുളളവർ അതത് ജില്ലകളിലെ നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോർഡിനേറ്റർമാർക്ക് മാർച്ച് 3 നകം അപേക്ഷ സമർപ്പിക്കണം. മാർച്ച് 5 നും 11 നും ഇടയിലായിരിക്കും തിരഞ്ഞെടുപ്പ്. മാർച്ച് 15 ന് ഫലം പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം ഉണ്ടായിരിക്കും.

അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുന്നതിനും മറ്റു വിവരങ്ങൾക്കും www.nyks.nic.in വെബ്സൈറ്റ് സന്ദർശിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ