ന്യൂഡല്‍ഹി: നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ്, നീറ്റ് എംഡിഎസ്-2019-ന് അപേക്ഷ ക്ഷണിച്ചു. 2019 അധ്യയനവര്‍ഷത്തെ ഡെന്റല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായുള്ള ഏകജാലക പ്രവേശന പരീക്ഷയാണ്. ഇതിനായി സംസ്ഥാന തലത്തിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലോ മറ്റു പരീക്ഷകള്‍ നടത്തുന്നതായിരിക്കില്ല.

ഇന്നാണ് അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയത്. നവംബര്‍ ആറിന് രാത്രി 11.55ന് ഇത് അവസാനിക്കും. 2018 ഡിസംബര്‍ 14നാണ് പരീക്ഷ നടക്കുക. കംപ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും പരീക്ഷ.

അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബിഡിഎസ് പാസ്സായവര്‍ക്കു മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ. അടുത്ത മാര്‍ച്ചോടെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി പരീക്ഷയ്ക്ക് അപേക്ഷിക്കാം. ജനുവരി 15-ന് ഫലം പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nbe.edu.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

NEET MDS 2019, How to apply online for Exam: അപേക്ഷ അയയ്ക്കേണ്ട വിധം:

യൂസര്‍ ഐഡിയും പാസ്‌വേഡും ലഭിക്കുന്നതിനായി റജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുക.

എസ്എംഎസ് വഴിയും ഇ-മെയില്‍ വഴിയും യൂസര്‍ ഐഡിയും പാസ്‌വേഡും അയച്ചുതരും.

അപേക്ഷാ ഫോം പൂരിപ്പിച്ച് ഫോട്ടോയും ഒപ്പും അതിലേക്ക് അപ്‌ലോഡ് ചെയ്യുക.

ഏത് നഗരത്തില്‍ വച്ചാണ് പരീക്ഷ എഴുതേണ്ടത് എന്ന് തിരഞ്ഞെടുക്കുക.

പരീക്ഷാ ഫീസ് അടയ്ക്കുക.

പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ ഒരു കോപ്പി പ്രിന്റ് ഔട്ട് എടുത്ത് കൈയ്യില്‍ സൂക്ഷിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook