Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

നവോദയ വിദ്യാലയങ്ങളിൽ വിവിധ ഒഴിവുകൾ

ജനുവരി 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 14 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി

jobs, job news, ie malayalam

നവോദയ വിദ്യാലയങ്ങളിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവോദയ വിദ്യാലയ സമിതിക്ക് കീഴിലുള്ള ജവാഹർ നവോദയ വിദ്യാലയങ്ങളിൽ വിവിധ തസ്തികകളിലായി 251 ഒഴിവുകളാണുള്ളത്. പ്രിൻസിപ്പൽ, അസിസ്റ്റന്റ്, അസിസ്റ്റന്റ് കമ്മിഷണർ, കംപ്യൂട്ടർ ഓപ്പറേറ്റർ, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ തുടങ്ങിയ തസ്തികകളിലാണ് അവസരം. നോർത്ത് ഈസ്റ്റ് മേഖലകളിലാണ് ഒഴിവുകൾ കൂടുതലും.

പ്രിൻസിപ്പലുടെ 25 ഒഴിവുകളാണുള്ളത്. 78800-209200 രൂപയാണ് ശമ്പളം. അസിസ്റ്റന്റ് കമ്മിഷണർ (അഡ്മിനിസ്ട്രേഷൻ) മൂന്നു ഒഴിവുകളുണ്ട്. 67700-208700 രൂപയാണ് ശമ്പളം. അസിസ്റ്റന്റ് വിഭാഗത്തിൽ 2 ഒഴിവുണ്ട്. 35400-112400 രൂപയാണ് ശമ്പളം. കംപ്യൂട്ടർ ഓപ്പറേറ്ററുട 3 ഒഴിവുണ്ട്. ശമ്പളം 25500-81100 രൂപയാണ്. ഇതിനു പുറമേ മറ്റു തസ്തികകളിലും ഒഴിവുണ്ട്.

ജനുവരി 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 14 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്. വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് http://www.navodaya.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Navodaya schools different vaccancy

Next Story
കേരള സ്റ്റാർട്ടപ്പ് മിഷനിൽ അസിസ്റ്റന്റ് ഒഴിവ്steel authority, job, carrier, job news, vacancies, തൊഴിൽ വാർത്ത, സ്റ്റീൽ അതോറിറ്റി, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express