കാൻസർ റിസർച്ച് സെന്ററിൽ ഒഴിവുകൾ

നഴ്സ് തസ്തികയിൽ ജനറൽ വിഭാഗക്കാർക്ക് 3 ഒഴിവും ഒബിസിക്കാർക്ക് 3 ഒഴിവുമാണുളളത്

uae jobs, oman jobs, vacancy for nurses, vacancy for nurses in uae, vacancy for nurses in dubai, HAAD, DOH, DHA, MOH, odepec, ie malayalam, ഐഇ മലയാളം

നവി മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്ററിന്റെ ഭാഗമായ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റിസർച്ച് ആൻഡ് എജ്യുക്കേഷൻ സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളാണുളളത്. നഴ്സ്, അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട്, അസിസ്റ്റന്റ് സ്റ്റാഫ് ഫിസിഷ്യൻ, പർച്ചേസ് ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ്, ഫാർമസിസ്റ്റ്, ടെക്നീഷ്യൻ, നെറ്റ് വർക്കിങ് ടെക്നീഷ്യൻ തസ്തികയിലാണ് ഒഴിവുകൾ.

നഴ്സ് തസ്തികയിൽ ജനറൽ വിഭാഗക്കാർക്ക് 3 ഒഴിവും ഒബിസിക്കാർക്ക് 3 ഒഴിവുമാണുളളത്. ഉയർന്ന പ്രായം 40 വയസാണ്. 44,900 രൂപയാണ് ശമ്പളം. അലവൻസുമുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ഏപ്രിൽ 30 ആണ്. വിശദ വിവരങ്ങൾക്ക് http://www.actrec.gov.in സന്ദർശിക്കുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Navi mumbai cancer research centre vaccancy

Next Story
ഐജിസിഎആർ: 130 അപ്രന്റിസ് ഒഴിവുകൾHPCL Recruitment 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com